സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേട്; മാഞ്ചസ്റ്റര്‍ സിറ്റിയ്ക്ക് രണ്ടു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി യുവേഫ
Football
സാമ്പത്തിക ഇടപാടുകളിലെ ക്രമക്കേട്; മാഞ്ചസ്റ്റര്‍ സിറ്റിയ്ക്ക് രണ്ടു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി യുവേഫ
ന്യൂസ് ഡെസ്‌ക്
Saturday, 15th February 2020, 1:26 pm

ഇംഗ്ലീഷ് ഫുഡ്‌ബോള്‍ ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റിയെ രണ്ടു വര്‍ഷത്തേക്കാണ് വിലക്കി വിലക്കി യുവേഫ. വിലക്കിയതോടെ യുവേഫയുടെ ചാമ്പ്യന്‍സ് ലീഗും യൂറോപ്യന്‍ ലീഗുമടക്കമുള്ള ടൂര്‍ണമെന്റുകളിലും കളിക്കാന്‍ കഴിയില്ല. അതിന് പുറമെ 30 ദശലക്ഷം യൂറോ( ഏകദേശം 232 കോടി രൂപ) പിഴയും യൂറോപ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ വിധിച്ചിട്ടുണ്ട്.

യുവേഫയുടെ ക്ലബ്ബ് ലൈസന്‍സിംഗ് ആന്‍ഡ് ഫിനാന്‍ഷ്വല്‍ ഫെയര്‍ പ്ലേ ചട്ടങ്ങള്‍ ലംഘിച്ചതിനാണ് സിറ്റിക്ക് രണ്ട് വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയത്. നിലവിലെ പ്രീമിയര്‍ ലീഗ് ജേതാക്കള്‍ കൂടിയായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് വലിയ തിരിച്ചടിയാണ് യുവേഫയുടെ ഈ തീരുമാനം.

ഒരു വര്‍ഷം ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാനായില്ലെങ്കില്‍ 715 കോടി രൂപയുടെ നഷ്ടമാണ് ക്ലബിനുണ്ടാവുക. പ്രീമിയര്‍ ലീഗിലെ ധനിക ക്ലബുകളെന്നോ പാവപ്പെട്ട ക്ലബുകളെന്നോ വ്യത്യാസമില്ലാതെ ക്ലബുകള്‍ പ്രവര്‍ത്തിക്കണമെന്ന കര്‍ശന നിയമം യുവേഫ ഏര്‍പ്പെടുത്തിയിരുന്നു. ഇതിന്റെ ലംഘനമാണ് നിലവില്‍ ക്ലബ് നടത്തിയതായി കണ്ടെത്തിയിട്ടുള്ളത്.

യുവേഫയുടെ നിയമത്തെ മറികടന്ന് 2012-2016 കാലത്തെ താരങ്ങളുടെ ട്രാന്‍സ്ഫറുകള്‍ക്കും മറ്റുമായി വന്‍തോതില്‍ പണം മാഞ്ചസ്റ്റര്‍ സിറ്റി ചെലവഴിച്ചെന്നാണ് ക്ലബിനെതിരെയുള്ള പ്രധാന ആരോപണം.

അതിന് പുറമേ കുറ്റം അന്വേഷിച്ച യുവേഫയുടെ അന്വേഷണ കമ്മിറ്റിയുമായി സഹകരിച്ചില്ലെന്നും ക്ലബിനെതിരെ ആരോപിക്കുന്നുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ക്ലബില്‍ കളിക്കാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായാല്‍ അത് ക്ലബിലെ താരങ്ങളുടെ
പേരിനെയും ബാധിക്കാനിടയുണ്ടെന്നതിനാല്‍ താരങ്ങള്‍ വിലക്ക് കൂടി കണക്കിലെടുത്തായിരിക്കും തീരുമാനമെടുക്കുക.

എന്നാല്‍ ഇപ്പോഴത്തെ ചാമ്പ്യന്‍സ് ലീഗ് സീസണില്‍ കളിക്കുന്നതില്‍ നിന്നും വിലക്കാന്‍ യുവേഫയ്ക്ക് സാധിക്കില്ല. ഫെബ്രുവരി 26ന് റയല്‍ മാഡ്രിഡുമായുള്ള പ്രീ ക്വാര്‍ട്ടര്‍ മത്സരം നിശ്ചയിച്ച പ്രകാരം നടക്കും.

അടുത്ത സീസണ്‍ മുതലായിരിക്കും ക്ലബിന് ശിക്ഷാ നടപടികള്‍ സ്വീകരിക്കേണ്ടി വരിക.

യുവേഫയുടെ പ്രഖ്യാപനത്തില്‍ ക്ലബിന് നിരാശയുണ്ടെങ്കിലും അതില്‍ ഞെട്ടലുണ്ടായില്ലെന്ന് മാഞ്ചസ്റ്റര്‍ സിറ്റി പുറപ്പെടുവിച്ച ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.