എഡിറ്റര്‍
എഡിറ്റര്‍
ആശുപത്രിയില്‍ കൂട്ടിരിപ്പുകാരിയായ ആദിവാസി യുവതിക്ക് പീഡനം; പ്രതി അറസ്റ്റില്‍
എഡിറ്റര്‍
Monday 18th September 2017 9:49am

 

മാനന്തവാടി: ജില്ലാ ആശുപത്രിയില്‍ രോഗിയായ മുത്തശ്ശിക്ക് കൂട്ടുനിന്ന ആദിവാസി യുവതിയെ പീഡിപ്പിച്ച പ്രതി അറസ്റ്റില്‍. മാനന്തവാടി ആറാട്ടുതറ കൊടിലന്‍ നൗഫല്‍ (26) ആണ് അറസ്റ്റിലായത്. ഡി.വൈ.എസ്.പി കുബേരന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.


Also Read: ‘ഇല്ലെടോ കാലം കഴിഞ്ഞിട്ടില്ല’; വിമര്‍ശകരുടെ വായടപ്പിച്ച് അര്‍ധസെഞ്ചുറിയില്‍ സെഞ്ചുറി തികച്ച് ധോണി; വീഡിയോ


കഴിഞ്ഞ ബുധനാഴ്ച ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള മുത്തശ്ശിക്ക് കൂട്ടിരിപ്പിനെത്തിയതാണ് യുവതി. വെള്ളിയാഴ്ച രാത്രി ഇവരെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്.

കാണാതായ വിവരം സെക്യൂരിറ്റിയെ അറിയച്ചതിനെത്തുടര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവില്‍ ആശുപത്രിക്ക് സമീപത്ത് നിന്നാണ് ഇവരെ കണ്ടെത്തുന്നത്. രണ്ടുപേര്‍ തന്നെ ബലമായി പിടിച്ചുകൊണ്ടുപോയി ആശുപത്രി പരിസരത്തുവെച്ച് ക്രൂരമായി പീഡിപ്പിച്ചുവെന്ന് യുവതി പൊലീസിന് മൊഴി നല്‍കിയിരുന്നു.


Dont Miss: ഐസക്കിനെ റെസ്റ്റ് ഹൗസില്‍ നിന്ന് കുടിയൊഴിപ്പിച്ചെന്നത് കെട്ടുകഥ; തങ്ങളെ തെറ്റിക്കാന്‍ ക്രിമിനലുകള്‍ ശ്രമിക്കുന്നു: ജി സുധാകരന്‍


തുടര്‍ന്ന് ബലാത്സംഗത്തിനും ആദിവാസികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയല്‍ നിയമപ്രകാരവും കേസെടുത്ത പൊലീസ് നൗഫലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പിടിയിലായ നൗഫല്‍ 2016 ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പോക്‌സോ കേസില്‍ പിടിയിലായ ആളാണ്.

Advertisement