രക്ഷാബന്ധന്‍ ആഘോഷം; പാമ്പിന് രാഖി കെട്ടിക്കൊടുത്ത യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു- വീഡിയോ
national news
രക്ഷാബന്ധന്‍ ആഘോഷം; പാമ്പിന് രാഖി കെട്ടിക്കൊടുത്ത യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു- വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th August 2021, 12:35 pm

പട്‌ന:രക്ഷാ ബന്ധന്‍ ആഘോഷത്തിന്റെ ഭാഗമായി പാമ്പിന് രാഖി കെട്ടിക്കൊടുക്കാന്‍ ശ്രമിച്ച പാമ്പാട്ടി പാമ്പ് കടിയേറ്റ് മരിച്ചു.

ബീഹാറിലാണ് സംഭവം നടന്നത്. മന്‍മോഹന്‍ എന്നായാളാണ് പാമ്പ് കടിയേറ്റ് മരിച്ചത്.

രണ്ട് പാമ്പുകള്‍ക്ക് രാഖി കെട്ടിക്കൊടുക്കാനുള്ള ശ്രമത്തിനിടയിലാണ് മന്‍മോഹന് പാമ്പിന്റെ കൊത്ത് ഏല്‍ക്കുന്നത്. ഇഴഞ്ഞുവന്ന പാമ്പുകളില്‍ ഒന്ന് ഇയാളുടെ കാലില്‍ കൊത്തുകയായിരുന്നു.

ആശുപത്രിയില്‍ എത്തിച്ചെങ്കിലും മന്‍മോഹനെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞില്ല. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

 

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

 

Content Highlights: Man tries to tie rakhi on snakes, dies after one bites him – WATCH viral video here