പൂക്കളമല്ല ഇത് മൊബൈല്‍ക്കളം, പഴയ ബ്രാന്റ് ഫോണുകള്‍കൊണ്ടൊരു ഓണം
ന്യൂസ് ഡെസ്‌ക്

ഓണത്തിന് പലതരം പൂക്കള്‍ ശേഖരിച്ച് പൂക്കളമിടുന്നത് സ്വാഭാവിക കാഴ്ചയാണ്. എന്നാല്‍ കോഴിക്കോട് പൊറ്റമ്മല്‍ സ്വദേശിയായ രജിത് വ്യത്യസ്തമായൊരു പൂക്കളമാണ് ഇക്കുറി ഒരുക്കിയത്. മൊബൈല്‍ഫോണുകള്‍ കൊണ്ടൊരു പൂക്കളം. വര്‍ഷങ്ങളായി പഴയ മോഡല്‍ ഫോണുകള്‍ ശേഖരിക്കുന്ന രജിത്തിന്റെ കൈവശം 3500 ലധികം ഫോണുകളുണ്ട്. ഇതില്‍ 800 ഫോണുകളും 240 സിംകാര്‍ഡുകളും ഉപയോഗിച്ചാണ് രജിത് പൂക്കളം നിര്‍മിച്ചത്.

മക്കളായ അഞ്ജിമ, അനന്യ സഹോദരന്റെ മക്കളായ ജാനകി, അനുഷ് എന്നിവരും രജിത്തിനൊപ്പം പൂക്കളമിടാന്‍ കൂടുകയായിരുന്നു. പൊറ്റമ്മലില്‍ മൊബൈല്‍ഫോണ്‍ സര്‍വ്വീസ് സെന്റര്‍ നടത്തുകയാണ് രജിത്. മലബാറിലെ തന്നെ ആദ്യത്തെ മൊബൈല്‍ഫോണ്‍ സര്‍വ്വീസ് സെന്റര്‍ ആണ് ഇതെന്ന് അദ്ദേഹം പറയുന്നു. ആദ്യത്തെ മൊബൈല്‍ ഫോണ്‍ മോഡല്‍ തൊട്ട് ഒട്ടനവധി പഴയ മൊബൈല്‍ ഫോണുകളുടെ ശേഖരമാണ് തന്റെ കടയില്‍ രജിത് ഒരുക്കിയിരിക്കുന്നത്.

പലരും കേടുവന്ന ഫോണുകള്‍ കടയില്‍ ഉപേക്ഷിച്ച് പോവുകയും ചില ഫോണുകള്‍ സുഹൃത്തുക്കള്‍ സമ്മാനമായി നല്‍കുകയും ചെയ്തപ്പോഴാണ് രജിതിന് ഇത്രയധികം ഫോണുകളുടെ ശേഖരം ഒരുക്കാന്‍ കഴിഞ്ഞത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ