എഡിറ്റര്‍
എഡിറ്റര്‍
‘മതിലു ചാട്ടം വനിതാ ജയിലിലേക്കും’; വനിതാ ജയിലിലേക്ക് മരത്തിലൂടെ ഊര്‍ന്നിറങ്ങിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
എഡിറ്റര്‍
Friday 25th August 2017 4:48pm


തിരുവനന്തപുരം: അട്ടക്കുളങ്ങര വനിതാ ജയിലിലേക്ക് മരത്തിലൂടെ ഊര്‍ന്നിറങ്ങിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കെ.എസ്.ആര്‍.ടി.സി ഗാരേജ് പരിസരത്തെ ആല്‍മരത്തിലൂടെ ഇന്ന് രാവിലെയായിരുന്നു മുടവന്‍മുകള്‍ സ്വദേശി രാജീവ് ജയിലിനിള്ളിലേക്ക് ചാടിയത്.


Also read: കോടതി വിധിക്ക് പിന്നാലെ ഹരിയാനയില്‍ അക്രമം; പഞ്ച്കൂലയില്‍ സൈന്യത്തിന്റെ ഫ്‌ളാഗ് മാര്‍ച്ച്


പൊലീസ് സ്റ്റേഷനും കെ.എസ്.ആര്‍.ടി.സി ഗാരേജിനും സമീപത്തെ ആല്‍മരത്തില്‍ കയറിയ രാജീവ് മരത്തിന്റെ ചില്ലയിലൂടെ വനിതാ ജയില്‍ കോമ്പൗണ്ടിലേക്ക് ഊര്‍ന്നിറങ്ങുകയായിരുന്നു. എന്നാല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ വാര്‍ഡന്‍മാര്‍ ഇയാളെ കൈയ്യോടെ പിടികൂടുകയും ചെയ്തു.

പ്രതി ചോദ്യം ചെയ്യലില്‍ പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്. പിന്നീട് വനിതാ ജയില്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ ഫോര്‍ട്ട് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

പരസ്പരവിരുദ്ധമായി സംസാരിക്കുന്ന യുവാവിന്റെ മനോനില സംബന്ധിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്. പെയിന്റിംഗ് തൊഴിലാളിയാണെന്നും കൊത്തുപ്പണിക്കാരനാണെന്നുമാണ് ഇയാള്‍ പൊലീസിനോട് പറയുന്നത്.

Advertisement