കിടക്കാന്‍ സ്ഥലമില്ല, ട്രെയിനില്‍ തൊട്ടില്‍ കെട്ടി സുഖനിദ്ര, വീഡിയോ വൈറല്‍
India
കിടക്കാന്‍ സ്ഥലമില്ല, ട്രെയിനില്‍ തൊട്ടില്‍ കെട്ടി സുഖനിദ്ര, വീഡിയോ വൈറല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd November 2021, 4:35 pm

ന്യൂദല്‍ഹി: സീറ്റ് കിട്ടിയില്ലെങ്കില്‍ ട്രെയിന്‍ യാത്ര അസഹനീയമായ ഒന്ന് തന്നെയാണ്. ട്രെയിനില്‍ സ്ഥലമില്ലാതെ വരുമ്പോള്‍ സഹയാത്രികരുമായി സീറ്റ് അഡ്ജസ്റ്റ് ചെയ്യുന്നത് അത്ര സുഖമുള്ള കാര്യമല്ല. ഇത് രാത്രിയില്‍ കൂടിയാണെങ്കില്‍ പറയണ്ട. ട്രെയിന്‍ യാത്രയേ നമ്മള്‍ വെറുത്തു പോകും.

എന്നാല്‍ എല്ലാ സീറ്റും ഫുള്ളായ ഒരു ട്രെയിനില്‍ ഒരു യുവാവ് താല്‍ക്കാലികമായി കിടക്ക ഉണ്ടാക്കിയ വീഡിയോ വൈറലാവുകയാണ്.

ഇടനാഴിയില്‍ ഒരു പുതപ്പ് ബെര്‍ത്തിന്റെ രണ്ടറ്റത്തായി കെട്ടി തൊട്ടില്‍ പോലെയാണ് ഈ യുവാവ് താല്‍കാലികമായി കിടക്ക ഉണ്ടാക്കിയിരിക്കുന്നത്. ഈ വീഡിയോ 74,000 ത്തിലധികം ആളുകളാണ് കണ്ടത്.

ഈ കിടക്ക സൗകര്യപ്രദമാണെന്നും തങ്ങളും ഇത് പരീക്ഷിക്കുന്നുണ്ടെന്നും ചില കമന്റുകള്‍ വന്നപ്പോള്‍ പൊട്ടിച്ചിരിക്കുന്ന ഇമോജിയാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: man-creates-makeshift-bed-in-train-aisle-with-blanket-in-viral-video