കോട്ടയം: കോട്ടയത്ത് തെങ്ങില്‍ കയറിയ യുവാവ് തെങ്ങിന് മുകളില്‍ ഇരുന്ന് മരിച്ചു. വൈക്കം ഉദയനാപുരം ഇരുമ്പൂഴിക്കര സ്വദേശി ഷിബു (46) ആണ് മരിച്ചത്. കരിക്കിടനായാണ് ഷിബു തെങ്ങില്‍ കയറിയത്.
കരിക്കിട്ടതിന് ശേഷം ഏറെ നേരമായിട്ടും താഴെ ഇറങ്ങാത്തതിനാല്‍ നടത്തിയ അന്വേഷണത്തിലാണ് ഷിബുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഓലമടലുകള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്ന രീതിയിലാണ് ഷിബുവിനെ കണ്ടെത്തിയത്.
വൈക്കം ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം താഴെയെത്തിച്ചു. തുടര്‍ന്ന് മൃതദേഹം വൈക്കം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് പ്രാഥമിക വിവരം.