എഡിറ്റര്‍
എഡിറ്റര്‍
ബൈക്കിലെ അഭ്യാസ പ്രകടനം ചോദ്യം ചെയ്തതിന് തിരുവനന്തപുരത്ത് നടുറോഡില്‍ യുവാവിന് ക്രൂരമര്‍ദനം
എഡിറ്റര്‍
Sunday 24th September 2017 6:58pm

തിരുവനന്തപുരം: ബൈക്കില്‍ അഭ്യാസപ്രകടനം നടത്തിയത് ചോദ്യം ചെയ്തതിന് ചിറയിന്‍ കീഴില്‍ യുവാവിന് നടുറോഡില്‍ ക്രൂരമര്‍ദനം. സുധീര്‍ എന്നയാള്‍ക്കാണ് മര്‍ദ്ദനമേറ്റത്. സെപ്റ്റംബര്‍ 13ന് ചിറയിന്‍കീഴ് മുടപുരം എസ്എന്‍ ജംഗ്ഷനില്‍ വൈകുന്നേരം 4.45 ഓടെയാണ് സംഭവം.

അനന്തു, ശ്രീക്കുട്ടന്‍ എന്നിവരാണ് യുവാവിനെ നിലത്തിട്ട് ക്രൂരമായി അക്രമിച്ചത്. ബൈക്കില്‍ അഭ്യാസ പ്രകടനം ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ നോക്കി നില്‍ക്കെ ഇവര്‍ സുധീറിനെ മര്‍ദിച്ചത്.


Read more:  ദളിതരോടുള്ള സമീപനം മാറ്റിയില്ലെങ്കില്‍ അനുയായികള്‍ക്കൊപ്പം കൂട്ടത്തോടെ ബുദ്ധമതം സ്വീകരിക്കും: മായാവതി


സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലാത്തതിനാല്‍ സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ആറ്റിങ്ങള്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സംഭവത്തില്‍ കേസെടുത്തതായി ആറ്റിങ്ങല്‍ സിഐ അറിയിച്ചു. വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ഡിവൈഎസ്പി ആറ്റിങ്ങള്‍ സിഐക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വീഡിയോ കടപ്പാട്: മാതൃഭൂമി

Advertisement