തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തണമെന്നാവശ്യം; യുവാവിന് ഭാര്യ വീട്ടുകാരുടെ ക്രൂര മര്‍ദനം
Kerala News
തലാഖ് ചൊല്ലി വിവാഹ ബന്ധം വേര്‍പ്പെടുത്തണമെന്നാവശ്യം; യുവാവിന് ഭാര്യ വീട്ടുകാരുടെ ക്രൂര മര്‍ദനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 16th November 2021, 8:14 am

കോട്ടക്കല്‍: വിവാഹ ബന്ധം വേര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് യുവാവിന് ഭാര്യ വീട്ടുകാരുടെ ക്രൂര മര്‍ദനം. കോട്ടക്കല്‍ സ്വദേശി അബ്ദുള്‍ അസീബിനെയാണ്, തലാഖ് ചൊല്ലി വിവാഹം വേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് വധുവിന്റെ ബന്ധുക്കള്‍ കയ്യേറ്റം ചെയ്തത്.

യുവതിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായാണ് അസീബ് പറയുന്നത്. സുഹൃത്തുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി ഇയാളെ രക്ഷിക്കുകയായിരുന്നു. പരിക്കേറ്റ അബ്ദുള്‍ അസീബിനെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒന്നര മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. വിവാഹശേഷം ഇരുവര്‍ക്കുമിടയില്‍ ഉണ്ടായ പ്രശ്‌നങ്ങളാണ് മര്‍ദ്ദനത്തില്‍ കലാശിച്ചതെന്നാണ് വിവരം. എന്നാല്‍ യുവതിയുമായി ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നാണ് അസീബ് പ്രതികരിച്ചത്.

സംഭവത്തില്‍ കോട്ടക്കല്‍ പൊലീസ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെ

Content Highlight: Man attacked by relatives of wife demanding divorce