കാക്കനാട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പെട്രോളൊഴിച്ച് തീവെച്ചുകൊന്നു; തീകൊളുത്തിയ യുവാവ് ആത്മഹത്യ ചെയ്തു
kERALA NEWS
കാക്കനാട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പെട്രോളൊഴിച്ച് തീവെച്ചുകൊന്നു; തീകൊളുത്തിയ യുവാവ് ആത്മഹത്യ ചെയ്തു
ന്യൂസ് ഡെസ്‌ക്
Thursday, 10th October 2019, 7:24 am

കൊച്ചി: പെണ്‍കുട്ടിയെ യുവാവ് തീ വെച്ചു കൊന്നു. കൊച്ചി കാക്കനാട് ആണ് സംഭവം. യുവാവ് പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി പെട്രോളൊഴിച്ച് തീവെക്കുകയായിരുന്നു. \

ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. പൊള്ളലേറ്റ പെണ്‍കുട്ടിയും യുവാവും മരിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി ദേവികയാണ് മരിച്ചത്. പറവൂര്‍ സ്വദേശിയായ നിധിന്‍ ആണ് പെണ്‍കുട്ടിയെ തീവെച്ചത്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതാണ് അക്രമത്തിലേക്ക് നയിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ യുവാവ് വാതിലിന് മുട്ടുകയായിരുന്നു. പിതാവ് വാതില്‍ തുറന്നയുടനെ അകത്തേക്ക് ഓടിക്കയറിയ യുവാവ് പെണ്‍കുട്ടിയുടെ ദേഹത്തേക്ക് പെട്രോള്‍ ഒഴിക്കുകയും തീവെക്കുകയുമായിരുന്നു. പിതാവിനും പരിക്കേറ്റിട്ടുണ്ട്.