വര്‍ഗീയത പ്രചരിപ്പിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റില്‍
India
വര്‍ഗീയത പ്രചരിപ്പിക്കുന്ന ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റില്‍
ന്യൂസ് ഡെസ്‌ക്
Sunday, 9th December 2012, 11:19 am

റൗര്‍കേല: ഫേസ്ബുക്കില്‍ വര്‍ഗീയത പ്രചരിപ്പിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് യുവാവ് അറസ്റ്റില്‍. പിന്റു ഷാഹു(20)നെയാണ് ബ്രാഹ്മണി തരംഗ് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. []

പള്ളിക്ക് മുകളിലിരിക്കുന്ന ഹനുമാന്റെ ചിത്രമാണ് പിന്റു ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഡിസംബര്‍ ആറിന് ബാബ്‌റി വാര്‍ഷികത്തിലായിരുന്നു പോസ്റ്റ് ചെയ്തത്. പിന്റുവിന്റെ ചിത്രം വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുമെന്നതിനാലാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഐ.ടി ആക്ട് സെക്ഷന്‍ 153(A), 295(A), 298 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പിന്റവിനെയാണ് അറസ്റ്റ് ചെയ്തിരുക്കുന്നത്.

സോഫ്റ്റ്‌വെയര്‍ എന്‍ജിനിയര്‍മാരുടെ സഹായത്തോടെയാണു ചിത്രത്തിന്റെ ഉറവിടം കണ്ടെത്താനായതെന്നു റൗര്‍ക്കല സബ്ഡിവിഷണല്‍ പോലീസ് ഓഫീസര്‍ എസ്.എസ്. സേതി പറഞ്ഞു.