മോദിക്കെതിരെ ഫേസ്ബുക്കില്‍ കമന്റിട്ടതിന് യുവാവിനെ അറസ്റ്റ് ചെയ്തു
Daily News
മോദിക്കെതിരെ ഫേസ്ബുക്കില്‍ കമന്റിട്ടതിന് യുവാവിനെ അറസ്റ്റ് ചെയ്തു
ന്യൂസ് ഡെസ്‌ക്
Friday, 6th May 2016, 8:04 pm

fb-comment-against-modi

ഭോപാല്‍:  പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഫേസ്ബുക്കില്‍ കമന്റിട്ടതിന് യുവാവിനെ അറസ്റ്റ് ചെയ്തു. ബി.ജെ.പി ഭരിക്കുന്ന മധ്യപ്രദേശിലാണ് സംഭവം. ഫേസ്ബുക്ക് ഗ്രൂപ്പായ “നമോ ഗ്രൂപ്പി”ല്‍ കമന്റിട്ടതിന് രവി ചൗരസ്യ എന്നയാളെയാണ് ജയിലിലടച്ചത്.

മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ ശേഷം യുവാവിനെ ജയിലിലടക്കുകയായിരുന്നു. മധ്യപ്രദേശിലെ ബഗാനയില്‍ നിന്നുള്ളയാളാണ് രവി. ഐ.പി.സി  506, 507 തുടങ്ങിയ വകുപ്പുകളും ഐ.ടി ആക്ടും പ്രകാരമാണ് രവിക്കെതിരെ കേസെടുത്തത്.

ഹനുമാന്‍ ജയന്തി എന്ന വിഷയത്തില്‍ ഗ്രൂപ്പില്‍ ഷെയര്‍ ചെയ്ത പോസ്റ്റ് മോശം കമന്റ് ചേര്‍ത്ത് ഷെയര്‍ ചെയ്‌തെന്നുമാണ് പരാതി. ഫേസ്ഗ്രൂപ്പാണ് യുവാവിനെതിരെ പരാതി നല്‍കിയത്.