നെഗറ്റീവ് റോളില്‍ മമ്മൂട്ടി; 'ഷൈലോക്കി'ന്റെ ചിത്രീകരണം അടുത്ത വാരം ആരംഭിക്കും
Mollywood
നെഗറ്റീവ് റോളില്‍ മമ്മൂട്ടി; 'ഷൈലോക്കി'ന്റെ ചിത്രീകരണം അടുത്ത വാരം ആരംഭിക്കും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 6th August 2019, 2:48 pm

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ‘ഷൈലോക്കി’ന്റെ ചിത്രീകരണം അടുത്ത വാരം ആരംഭിക്കും. ഒരു നാട് മുഴുവന്‍ ഷൈലോക്ക് എന്ന് വിളിക്കുന്ന നെഗറ്റീവ് ഷേഡുള്ള കഥാപാത്രത്തെയാണ് മമ്മൂട്ടി സ്‌ക്രീനില്‍ അവതരിപ്പിക്കുന്നത്.

ഒരിടവേളക്ക് ശേഷം മമ്മൂട്ടിയുടെ നായികയായി മീനയെത്തുന്ന സിനിമ കൂടിയാണ് ഷൈലോക്ക്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വൈറല്‍ ആയിരുന്നു.

ഷൈലോക്ക് ഒരു മാസ് ആക്ഷന്‍ ഫാമിലി ചിത്രമായിരിക്കുമെന്ന് അജയ് വാസുദേവ് നേരത്തെ പറഞ്ഞിരുന്നു. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആണ് നിര്‍മ്മാണം.

രാജ് കിരണും മുഴുനീള വേഷത്തില്‍ സിനിമയില്‍ ഉണ്ട്. ബിബിന്‍ ജോര്‍ജ്ജ്, ബൈജു സന്തോഷ്, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, ഹരിഷ് കണാരന്‍, ജോണ്‍ വിജയ് തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

അനീഷ് അഹമ്മദും ബിബിന്‍ മോഹനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. എറണാകുളവും കോയമ്പത്തൂരുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

എം പത്മകുമാര്‍ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ‘മാമാങ്കം’ പൂര്‍ത്തിയാക്കിയ ശേഷം ബ്രേക്ക് എടുത്തിരിക്കുകയാണ് മമ്മൂട്ടി.