പൊലീസ് വേഷത്തില്‍ വീണ്ടും മമ്മൂട്ടി;  'ഉണ്ട'  ഈദിനെത്തും
Malayalam Cinema
പൊലീസ് വേഷത്തില്‍ വീണ്ടും മമ്മൂട്ടി; 'ഉണ്ട' ഈദിനെത്തും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 10th April 2019, 11:42 pm

കൊച്ചി: ഒരിടവേളക്ക് ശേഷം മമ്മൂട്ടി പൊലീസ് വേഷത്തില്‍ എത്തുന്ന ഉണ്ട, ഈദിന് തിയേറ്ററുകളില്‍ എത്തും. ആക്ഷനും ഹാസ്യത്തിനും തുല്യ പ്രാധാന്യമുള്ള ഈ ചിത്രം സംവിധാനം ചെയ്യുന്നത് ഖാലിദ് റഹ്മാനാണ്.

ജെമിനി സ്റ്റുഡിയോസുമായി ചേര്‍ന്ന് മൂവി മില്ലിന്റെ ബാനറില്‍ കൃഷ്ണ സേതുകുമാര്‍ നിര്‍മ്മിക്കുന്ന സിനിമയില്‍ യുവതാരങ്ങളായ ഷൈന്‍ ടോം ചാക്കോയും അര്‍ജുന്‍ അശോകും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കും.


ഗേവ്മിറ്റ് യു ആരിയാനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീത സംവിധാനം ആസിഫ് അലി, വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍, അലെന്‍സിയര്‍ തുടങ്ങിയവരാണ് പ്രധാനതാരങ്ങള്‍

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം മധുര രാജ വിഷു റിലീസായി ഏപ്രില്‍ 12ന് തിയേറ്ററുകളില്‍ എത്തും

DoolNews Video