മഞ്ചേശ്വരം സ്ഥാനാര്‍ത്ഥി നിര്‍ണയം; ലീഗില്‍ പൊട്ടിത്തെറി; പാണക്കാട് തങ്ങളുടെ വീടിന് മുമ്പില്‍ യൂത്ത് ലീഗ് പ്രതിഷേധം
KERALA BYPOLL
മഞ്ചേശ്വരം സ്ഥാനാര്‍ത്ഥി നിര്‍ണയം; ലീഗില്‍ പൊട്ടിത്തെറി; പാണക്കാട് തങ്ങളുടെ വീടിന് മുമ്പില്‍ യൂത്ത് ലീഗ് പ്രതിഷേധം
ന്യൂസ് ഡെസ്‌ക്
Tuesday, 24th September 2019, 2:45 pm

മലപ്പുറം: ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലി മൂസ്‌ലിം ലീഗില്‍ പൊട്ടിത്തെറി. മഞ്ചേശ്വരത്തെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ ചൊല്ലിയാണ് പൊട്ടിത്തെറി.

മഞ്ചേശ്വരത്തിന് പുറത്ത്‌നിന്നുള്ള സ്ഥാനാര്‍ത്ഥിയെ അംഗീകരിക്കില്ലെന്ന് ലീഗില്‍ ഒരു വിഭാഗം പറഞ്ഞു. പാണക്കാട് ഹൈദരാലി ശിഹാബ് തങ്ങളുടെ വീടിന് മുമ്പില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തി.

സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്ന എം.സി കമറുദ്ധീനെ മഞ്ചേശ്വരത്ത് അംഗീകരിക്കില്ലെന്നാണ് യൂത്ത് ലീഗ് പറയുന്നത്. അതേസമയം നാളയോ മറ്റന്നാളോ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തീരുമാനം ആകുമെന്നും പാര്‍ട്ടിയില്‍ പൊട്ടിത്തെറിയില്ലെന്നും പി.കെ കുഞ്ഞാലികുട്ടി പറഞ്ഞു.

DoolNews Video