പെണ്ണഴകില്‍ മമ്മൂട്ടി; ചിത്രം പങ്കുവെച്ച് നിര്‍മ്മാതാവ്
malayalam movie
പെണ്ണഴകില്‍ മമ്മൂട്ടി; ചിത്രം പങ്കുവെച്ച് നിര്‍മ്മാതാവ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 12th November 2019, 10:19 pm

കോഴിക്കോട്: മമ്മൂട്ടിയെ നായകനാക്കി എം. പത്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കം റിലാസിനൊരുങ്ങുകയാണ്. എന്നാല്‍ ഇതിന് മുന്നോടിയായി ചിത്രത്തിന്റെ നിര്‍മ്മാതാവായ വേണു കുന്നപ്പള്ളി ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. വനിതാ മാഗസീനിന്റെ മുഖ ചിത്രത്തില്‍ സ്ത്രീ വേഷത്തിലുള്ള മമ്മൂട്ടിയുടെ ചിത്രമാണ് വേണു കുന്നപ്പള്ളി പങ്കുവെച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മാമാങ്കത്തിലെ വ്യത്യസ്ത വേഷങ്ങളിലൂടെ എന്നാണ് വനിതാ മാഗസീന്‍ ചിത്രം പങ്ക് വെച്ച് കൊണ്ട് അദ്ദേഹം അടിക്കുറിപ്പെഴുതിയത്.

പെണ്ണഴകളില്‍ മമ്മൂട്ടി എന്നാണ് വനിതയുടെ ക്യാപ്ഷന്‍. ഡിസംബര്‍ പന്ത്രണ്ടിനാണ് മാമാങ്കം റിലീസ് ചെയ്യുന്നത്. മലയാളത്തിനു പുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാമാങ്കം പുറത്തിറക്കുന്നുണ്ട്. മാമാങ്ക മഹോത്സവത്തിന്റെ പശ്ചാത്തലത്തില്‍ രണ്ട് നാട്ടുരാജ്യങ്ങള്‍ തമ്മിലുള്ള ശത്രുത പശ്ചാത്തലമാക്കിയാണ് സിനിമ.

പത്തു കോടിയിലേറെ രൂപ ചെലവിട്ട് നിര്‍മ്മിച്ചതാണ് ചിത്രത്തിന്റെ സെറ്റ് എന്ന വാര്‍ത്ത നേരത്തെ പുറത്തു വന്നിരുന്നു. ഇതോടൊപ്പം സിനിമ തുടങ്ങിയത് മുതല്‍ വിവാദങ്ങളും നിലനില്‍ക്കുന്നുണ്ട്.

സജീവ് പിള്ള എന്ന നവാഗത സംവിധായകന്റെ ആദ്യ സിനിമ എന്ന നിലയിലായിരുന്നു ചിത്രം തുടങ്ങിയത്. എന്നാല്‍ ഷൂട്ടിംഗ് തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ മുതല്‍ സംവിധായകനും നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളിയും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയും അതിനെ തുടര്‍ന്ന് സജീവ് പിള്ളയെ ഈ ചിത്രത്തിന്റെ സംവിധാന ചുമതലയില്‍ നിന്ന് മാറ്റുകയും ചെയ്തിരുന്നു.
പിന്നീട് എം. പത്മകുമാര്‍ ചിത്രത്തിന്റെ സംവിധാനം ഏറ്റെടുക്കുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ