റൂബിക്‌സ് ക്യൂബില്‍ മമ്മൂട്ടിയുടെ ചിത്രം നിര്‍മിച്ച് കുട്ടി ആരാധകന്‍; വീഡിയോ പങ്കുവെച്ച് താരം
Entertainment news
റൂബിക്‌സ് ക്യൂബില്‍ മമ്മൂട്ടിയുടെ ചിത്രം നിര്‍മിച്ച് കുട്ടി ആരാധകന്‍; വീഡിയോ പങ്കുവെച്ച് താരം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 10th February 2022, 11:19 am

മമ്മൂട്ടി തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ച വീഡിയോ ഏവരുടെയും ശ്രദ്ധ ആകര്‍ഷിക്കുകയാണ്. ഒരു കുട്ടി ആരാധകന്‍ റൂബിക്‌സ് ക്യൂബുകള്‍ ഉപയോഗിച്ചാണ് മമ്മൂട്ടിയുടെ ചിത്രം നിര്‍മിച്ചെടുത്തത്. ഓരോ റൂബിക്‌സ് ക്യൂബും എടുത്ത് തിരിച്ചും മറിച്ചും വേണ്ട രീതിയില്‍ വേണ്ട നിറങ്ങള്‍ ക്രമീകരിച്ചാണ് കുഞ്ഞ് മിടുക്കന്‍ ചിത്രം ഉണ്ടാക്കിയെടുത്തത്. കൃഷ്ണീല്‍ അനില്‍ എന്ന മിടുക്കനാണ് റൂബിക്‌സ് ക്യൂബില്‍ അത്ഭുതം തീര്‍ത്തത്.

ഒരുപാട് സമയം ചെലവഴിച്ചായിരിക്കണം കൃഷ്ണീല്‍ മമ്മൂട്ടിയുടെ ചിത്രം നിര്‍മിച്ചത്. എന്തായാലും സാക്ഷാല്‍ മമ്മൂട്ടി തന്നെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ്. വീഡിയോ പങ്കുവെച്ചതിനൊപ്പം മമ്മൂട്ടി കൃഷ്ണീലിന് നന്ദിയും അറിയിച്ചിട്ടുണ്ട്.

നിരവധി പേരാണ് കുഞ്ഞു കൃഷ്ണീലിനെ അഭിനന്ദിച്ചത്. മമ്മൂട്ടിയുടെ വീഡിയോയ്ക്ക് നന്ദി അറിയിച്ച് കൃഷ്ണീലും കമന്റിലെത്തി.

ഭീഷ്മ പര്‍വമാണ് ഇനി മമ്മൂട്ടിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മാര്‍ച്ച് മൂന്നിനാണ് ചിത്രത്തിന്റെ റിലീസ്. ഭീഷ്മ പര്‍വത്തിനൊപ്പം ടൊവിനോ തോമസിന്റെ നാരദനാണ് റിലീസിനൊരുങ്ങുന്നത്.

മമ്മൂട്ടിയും പാര്‍വതിയും ഒന്നിക്കുന്ന പുഴുവാണ് മറ്റൊരു ചിത്രം. ചിത്രത്തിന്റെ ടീസര്‍ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. സി.ബി.ഐ 5, ബിലാല്‍, നന്‍പകല്‍ നേരത്ത് മയക്കം എന്നിവയാണ് ആരാധകര്‍ കാത്തിരിക്കുന്ന മറ്റ് മമ്മൂട്ടി ചിത്രങ്ങള്‍.


Content Highlight: mammootty shares the video of krishneel anil making his picture with rubis cube