മൈക്കിളപ്പന്റെ മാസ്സ് തീര്‍ന്നിട്ടില്ല മക്കളെ; പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
Entertainment news
മൈക്കിളപ്പന്റെ മാസ്സ് തീര്‍ന്നിട്ടില്ല മക്കളെ; പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 11th May 2022, 5:17 pm

ബോക്‌സോഫീസ് ഹിറ്റായ അമല്‍ നീരദ് -മമ്മൂട്ടി കൂട്ടുക്കെട്ടിലൊരുങ്ങിയ ഭീഷ്മപര്‍വ്വം മാസും ക്ലാസും മാസ് ബി.ജി.എമ്മും ചേര്‍ന്ന് മികച്ച തിയേറ്റര്‍ അനുഭവം തന്നെയാണ്.

ചിത്രം പുറത്തിറങ്ങുന്നതിന് മുന്‍പേ പ്രേക്ഷകര്‍ ഏറ്റെടുത്തത് മൈക്കിളപ്പയുടെ ലുക്കായിരുന്നു. മുടി നീട്ടി വളര്‍ത്തിയ, വലതു വശത്തേക്ക് ചരിച്ച് ഒതുക്കി, കട്ട താടിയും മീശയുമൊക്കെയായി ടഫ് ലുക്കിലുള്ള മൈക്കിളപ്പയെ പ്രേക്ഷകര്‍ ഒന്നടങ്കം കയ്യടിച്ച് വരവേറ്റതാണ്.


മൈക്കിളപ്പയായി മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് പോട്ടോഗ്രാഫറായ ഷഹീന്‍ താഹ.

സിഗരറ്റ് പുകച്ച് സ്റ്റൈലിഷ് ലുക്കിലുള്ള മമ്മൂക്കയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയണ്.

മമ്മൂട്ടിയെ നായകനാക്കി അമല്‍നീരദ് സംവിധാനെ ചെയ്ത ഭീഷ്മപര്‍വം ബോക്‌സോഫീസില്‍ വന്‍ വിജയമാണ് നേടിയത്. 14 വര്‍ഷത്തിന് ശേഷം മമ്മൂട്ടി- അമല്‍നീരദ് കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രമായിരുന്നു ഭീഷ്മപര്‍വം എന്നതും ശ്രദ്ധേയമായിരുന്നു. ആദ്യ ദിവസം തന്നെ 9.56 ലക്ഷം എന്ന റെക്കോര്‍ഡ് നേട്ടമായിരുന്നു സിനിമ നേടിയത്.

ഓസ്ട്രേലിയ, ന്യൂസീലന്‍ഡ് രാജ്യങ്ങളിലെ സിനിമയുടെ റിലീസ് അവകാശം റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയിരുന്നു. ഒരു മലയാള സിനിമയ്ക്കു ഇതുവരെ ലഭിച്ചിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ കോപ്പി റൈറ്റ് തുകയാണ് ഭീഷ്മ പര്‍വ്വത്തിന് ലഭിച്ചതെന്ന് അണിയറക്കാര്‍ പറഞ്ഞിരുന്നു.

നവാഗതയായ റത്തീന സംവിധാനം ചെയ്യുന്ന പുഴുവാണ് മമ്മൂട്ടിയുടെ പുതിയ ചിത്രം. മെയ് 13ന് സോണി ലിവിലൂടെയാണ് സിനിമ റിലീസ് ചെയ്യുന്നത്. ഇതാദ്യമായാണ് മമ്മൂട്ടി മലയാളത്തില്‍ ഒരു വനിതാ സംവിധായികയുടെ സിനിമയില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. പാര്‍വതിയാണ് ചിത്രത്തിലെ നായിക.
മമ്മൂട്ടിയുടെ വേറിട്ട കഥാപാത്രം തന്നെയാണ് പ്രേക്ഷകരുടെ പ്രതീക്ഷ ഏറ്റുന്നത്.

ദുല്‍ഖര്‍ സല്‍മാന്റെ വേ ഫെറര്‍ ഫിലിംസാണ് ചിത്രത്തിന്റെ സഹനിര്‍മ്മാണവും വിതരണവും. ഹര്‍ഷാദ് ആണ് കഥ. വൈറസിന് ശേഷം ഷറഫ്, സുഹാസ് കൂട്ടുകെട്ട് ഹര്‍ഷാദിനൊപ്പം ചേര്‍ന്നാണ് തിരക്കഥയൊരുക്കുന്നത്.

Content Highlight: Mammootty’s latest pic goes viral