ഒരു മനുഷ്യായുസ് കൊണ്ട് മലയാള സിനിമയ്ക്കും അഭിനയമെന്ന കലയ്ക്കും തന്നാലാവുന്നതെല്ലാം സംഭാവന നല്‍കിയ അഭിനേതാവാണ് മമ്മൂട്ടി. നാലുപതിറ്റാണ്ടിലധികമായി മലയാള സിനിമയുടെ അമരക്കാരനായി തുടരുക എന്നതിലൂടെ പല തലമുറകളെ സ്വാധീനിക്കുകയാണ് അദ്ദേഹം. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി താരം ചെയ്ത ചിത്രങ്ങളും അവതരിപ്പിച്ച കഥാപാത്രങ്ങളും ഒരു അഭിനേതാവെന്ന നിലയിലുള്ള ദാഹത്തെ അടയാളപ്പെടുത്തുന്നതായിരുന്നു.
ലോകഃയിലെ മൂത്തോന്‍. Photo: OTT Play
സമീപകാലത്തിറങ്ങിയ പുഴുവും, കളങ്കാവലും, നന്‍പകല്‍ നേരത്ത് മയക്കവും, ഭ്രമയുഗവുമെല്ലാം ഇതിന് ഉദാഹരണമാണ്. ഇക്കൂട്ടത്തില്‍ ലോകപ്രശസ്തി നേടിയ ചിത്രമായിരുന്നു രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം. ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമായെത്തി ഓസ്‌കാര്‍ വേദിയിലടക്കം പ്രദര്‍ശിപ്പിച്ച ചിത്രം മമ്മൂട്ടി എന്ന നടന്റെ വ്യാപ്തി വെളിവാക്കുന്നതായിരുന്നു. ചിത്രത്തില്‍ ഒരു ചാത്തനായിട്ടായിരുന്നു മമ്മൂട്ടി വേഷമിട്ടത്.
ഇപ്പോഴിതാ താരം ഒരു വാമ്പയറായി വേഷമിടുന്നുണ്ടോ എന്ന ചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. കഴിഞ്ഞ ദിവസം ദി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ അവതാരികയോട് താനൊരു വാമ്പയാറായി വേഷമിടുന്നതിനെ കുറിച്ച് ആലോചിച്ച് നോക്കിയിട്ടുണ്ടോ എന്ന് അവതാരകയോട് മമ്മൂട്ടി ചോദിച്ചതാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്.
അങ്ങനെയൊന്ന് പ്രതീക്ഷിക്കാമോ എന്ന് തിരിച്ച് ചോദിച്ചപ്പോള്‍ വെറുതെയൊന്ന് ചിരിക്കുക മാത്രമായിരുന്നു മമ്മൂട്ടി ചെയ്തത്. ഇതിന് പിന്നാലെ ചിരിയില്‍ വലിയ അര്‍ത്ഥമുണ്ടെന്ന തരത്തില്‍ സിനിമാപേജുകളില്‍ ചര്‍ച്ചകള്‍ ഉയരുകയാണ്. കള്ളിയങ്കാട്ട് നീലിയും ചാത്തനുമെല്ലാമുള്ള ലോകഃയില്‍ തന്നെയായിരിക്കും താരത്തിന്റെ വാമ്പയറായുള്ള രൂപമാറ്റമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
ഭ്രമയുഗത്തിലെ ചാത്തനായി എത്തി ഞെട്ടിപ്പിച്ച താരം വാമ്പയറാകുമ്പോള്‍ ഏത് തരത്തിലായിരിക്കും ലുക്കെന്ന് പലരും നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ പരീക്ഷിക്കുന്നതും കമന്റ് ബോക്‌സില്‍ കാണാം. കളങ്കാവലില്‍ അമാനുഷിക ശക്തികളൊന്നുമില്ലാതെ തന്നെ താരം ഒരു വാമ്പയറാണെന്ന് അഭിപ്രായപെടുന്നവരെയും കാണാം.
കളങ്കാവലിന് ലഭിച്ച മികച്ച വിജയത്തിന് ശേഷം മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പേട്രിയറ്റാണ് താരത്തിന്റെ പുതുതായി വരാനിരിക്കുന്ന ചിത്രം. മെയ് ഒന്നിന് റിലീസാകുന്ന ചിത്രത്തിന് പത്തൊമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഇവര്‍ക്ക് പുറമെ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രേവതി, ദര്‍ശന രാജേന്ദ്രന്‍ എന്നിവരും പ്രധാനവേഷത്തിലെത്തുന്നു.
Content Highlight: Mammootty’s interview clip goes viral where he talks about acting as an Vampire
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.