മലയാള സിനിമയിലെ അനുഗ്രഹീതയായ അഭിനേത്രിയാണ് ഉർവ്വശി. തെന്നിന്ത്യയിൽ തന്നെ ഉർവ്വശിക്ക് പകരക്കാരുണ്ടാകില്ല എന്ന് വേണം പറയാൻ. ആറ് തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ഇവർ നേടിയിട്ടുണ്ട്.
1984ൽ മമ്മൂട്ടി നായകനായി അഭിനയിച്ച എതിർപ്പുകൾ ആണ് ഉർവശി നായികയായി അഭിനയിച്ച ആദ്യ മലയാള സിനിമ. 1985-1995 കാലഘട്ടത്തിൽ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടിയായിരുന്നു ഉർവശി.
1983ൽ മുന്താണൈ മുടിച്ച് എന്ന തമിഴ് സിനിമയിലൂടെയാണ് അവർ അഭിനയത്തിലേക്ക് ചുവടുവെക്കുന്നത്. മമ്മൂട്ടിക്കൊപ്പം നിരവധി സിനിമകളിൽ ഒന്നിച്ച് അഭിനയിച്ച ഉർവശി ഇപ്പോൾ അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുകയാണ്.
‘മമ്മൂക്ക നല്ലൊരു ഡാൻസറൊക്കെയാണ്. മമ്മൂക്ക പറഞ്ഞ് പറഞ്ഞ് പിന്നെ ഡാൻസ് ചെയ്യാൻ ചമ്മലായിപ്പോയത് കൊണ്ടാണ്. ‘മാനേ മധുരക്കരിമ്പേ’ ഒക്കെ ചെയ്തയാളാണ് മമ്മൂക്ക. അദ്ദേഹത്തിന്റെയുള്ളിലൊരു സംഗീതജ്ഞനുമുണ്ട്, ഒരു താളബോധമുള്ള നർത്തകനുമുണ്ട്. പക്ഷെ, ഇനി പുറത്തെടുത്താൽ അത് മോശമാണോ എന്നദ്ദേഹം ചിന്തിക്കുന്നു. അതാണ് അതിന്റെ പ്രശ്‌നം,’ ഉർവശി കൂട്ടിച്ചേർത്തു.
ധ്യാൻ ശ്രീനിവാസൻ കഥയില്ലാത്ത ചെറുക്കനാണെന്നും തഗ് പറയാൻ വേണ്ടിയിട്ടാണ് ഇന്റർവ്യൂ കൊടുക്കുന്നതെന്നും ഉർവശി കൂട്ടിച്ചേർത്തു. എന്തും പറയാനുള്ള ലൈസൻസ് ധ്യാൻ ശ്രീനിവാസന് കൊടുത്തിട്ടുണ്ടെന്നും അത് തനിക്കും ആളുകൾ തന്നിട്ടുണ്ടെന്നും ഉർവശി കൂട്ടിച്ചേർത്തു.
താൻ വളരെ ഗൗരവക്കാരിയാണെന്നും തമാശക്കാരിയല്ലെന്നും ഉർവശി പറഞ്ഞു.
‘ഞാൻ വളരെ ഗൗരവക്കാരിയാണ്. ചെറുപ്പം മുതൽ പുസ്തകങ്ങളെ ഇഷ്ടപ്പെടുന്ന, പരീക്ഷയൊക്കെ കൃത്യമായി പഠിച്ചെഴുതുന്ന, എല്ലാവരുടെയും സ്‌നേഹം പിടിച്ചുപറ്റണം എന്നുവിചാരിച്ചിരുന്ന കുട്ടിയായിരുന്നു ഞാൻ. ഉച്ചാരണം നന്നായിരുന്നത് കൊണ്ട് സ്‌കൂളിൽ പത്രം വായിക്കുന്നത് ഞാനായിരുന്നു.
കവിത പാരായണം, ഉപന്യാസം എന്നിവയൊക്കെയുണ്ടായിരുന്നു. വീട്ടിലും അങ്ങനെയൊക്കെയായിരുന്നു. വീട്ടിലും അങ്ങനെയൊക്കെയായിരുന്നു. അങ്ങനെ തമാശ പറയുന്ന കുട്ടിയായിരുന്നില്ല ഞാൻ,’ ഉർവശി പറയുന്നു. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
Content Highlight: Mammootty is a good dancer syas Urvashi