ചെന്നൈയിലെ പ്രളയക്കെടുതിയില്‍ പെട്ടവരെ സ്വന്തം വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള സന്ദേശം യഥാര്‍ത്ഥത്തില്‍ മമ്മൂട്ടിയുടേതായിരുന്നില്ല.
നഗരത്തിന്റെ വിവിധ മേഖലകളില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് അതത് മേഖലകളില്‍ സമീപിക്കാവുന്നവരുടെ ഫോണ്‍ നമ്പറും പേരും ഉള്‍പ്പെടുത്തി പ്രചരിക്കുന്ന ഫേസ്ബുക്ക് സന്ദേശം ഫോര്‍വാര്‍ഡ് ചെയ്തതാണ് ആശയക്കുഴപ്പത്തിന് വഴിവെച്ചത്.
“അണ്ണാനഗര്‍, അറുമ്പാക്കം, അമിഞ്ചിക്കരൈ, എം.എം.ഡി.എ. കോളനി, ചൂളൈമേട് തുടങ്ങിയ സ്ഥലങ്ങളില്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് എന്റെ വീട്ടിലേയ്ക്ക് സ്വാഗതം. ദയവു ചെയ്ത് എന്റെ അതിഥിയാവൂ. നുംഗംപാക്കം സ്‌റ്റേഷനിലോ അറുംമ്പാക്കം മെട്രോ സ്‌റ്റേഷനിലോ അണ്ണാ ആര്‍ച്ചിലോ പെട്ടുപോയവരെ വാഹനത്തില്‍ വീട്ടിലെത്തിക്കാം. എത്ര പേര്‍ക്കു വേണമെങ്കിലും ഇവിടെ തങ്ങാം. ഇഷ്ടംപോലെ കിടക്കയും വൈദ്യുതിയും ഭക്ഷണവുമുണ്ട്.” എന്ന ബ്രിജേഷ് എന്നയാളുടെ സന്ദേശമാണ് മമ്മുട്ടിയുടേതാണെന്ന് തെറ്റിദ്ധരിച്ച് വാര്‍ത്തയായത്.
ലണ്ടനില്‍ വൈറ്റ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ജനങ്ങള്‍ക്ക് സഹായമാകട്ടെ എന്ന് കരുതി ഫേസ്ബുക്കില്‍ പ്രചരിച്ച പോസ്റ്റ് മമ്മൂട്ടി ഫോര്‍വാര്‍ഡ് ചെയ്തത്. വാര്‍ത്ത പ്രചരിച്ചതോടെ ചെന്നൈയിലെ അണ്ണാമലൈപുരത്തുള്ള മമ്മൂട്ടിയുടെ വീട്ടില്‍ സുരക്ഷശക്തമാക്കാന്‍ മമ്മൂട്ടി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ATTENTION PLEASE… Spread this message.People in Chennaifor accommodation contact: People who are stuck near…
Posted by Mammootty on Wednesday, December 2, 2015
