'ബ്ലാക്ക് മാജിക്കി'ൽ സോഷ്യൽ മീഡിയ തൂക്കി മമ്മൂക്ക; പണ്ടത്തേക്കാൾ കിടുവെന്ന് ആരാധകർ
Malayalam Cinema
'ബ്ലാക്ക് മാജിക്കി'ൽ സോഷ്യൽ മീഡിയ തൂക്കി മമ്മൂക്ക; പണ്ടത്തേക്കാൾ കിടുവെന്ന് ആരാധകർ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 20th October 2025, 8:10 am

മമ്മൂട്ടിയുടെ കിടിലൻ സ്റ്റൈലിഷ് ലുക്ക് എപ്പോഴും ആരാധകർ ഏറ്റെടുക്കാറുണ്ട്. ഫാഷൻ ലുക്കിൽ മലയാളത്തിൽ മമ്മൂട്ടിക്ക് പകരം വെക്കാൻ മറ്റാരുമില്ലെന്നാണ് ആരാധകർ പറയുന്നത്. സ്റ്റൈലിന്റെ കാര്യത്തിൽ എന്നും അപ്‌ഡേറ്റാണ് അദ്ദേഹം. മമ്മൂക്ക പങ്കുവെക്കുന്ന ഫോട്ടോകളെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്.

ഇപ്പോഴിതാ വീണ്ടും സോഷ്യൽ മീഡിയ തൂക്കാൻ ബ്ലാക്ക് മാജിക്കിൽ എത്തിയിരിക്കുകയാണ് മമ്മൂക്ക. പാട്രിയറ്റിന്റെ ഷൂട്ടിങ്ങ് ലോക്കേഷനുകളിൽ നിന്നുള്ള ഫോട്ടോയാണ് വൈറലായിരിക്കുന്നത്. മോൺക്ലർ എന്ന ആഡംബര ബ്രാൻഡിൽ നിന്നുള്ള ഫുൾ കറുപ്പിലുള്ള വിന്റർ ജാക്കറ്റാണ് അദ്ദേഹം ഇട്ടിരുക്കുന്നത്.

പണ്ടത്തേക്കാൾ കിടുവായിട്ടാണ് പുള്ളി തിരിച്ചുവന്നേക്കുന്നത് എന്നും സ്റ്റൈൽ റീഡിഫൈൻഡ് വിത്ത് മെഗാസ്റ്റാർ എന്നും മമ്മൂട്ടിയുടെ ലുക്കിനെക്കുറിച്ച് ആരാധകർ പറയുന്നുണ്ട്. നിലവിൽ മമ്മൂട്ടി യു.കെയിൽ പാട്രിയറ്റിന്റെ ഷൂട്ടിങ് സെറ്റിലാണ്. ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുകയാണ്.

അതേസമയം, മലയാളം ഇൻഡസ്ട്രിയുടെ അഭിമാന പ്രൊജക്ടായി ഒരുങ്ങുന്ന ചിത്രമാണ് പാട്രിയറ്റ്. ഇൻഡസ്ട്രിയുടെ ബിഗ് M’s ആയ മമ്മൂട്ടിയും മോഹൻലാലും 11 വർഷത്തിന് ശേഷം ഒന്നിക്കുന്ന ചിത്രം അനൗൺസ്മെന്റ് മുതൽ ആരാധകരെ ആവേശത്തിലാക്കിയിരുന്നു.

ഇരുവർക്കുമൊപ്പം പാൻ ഇന്ത്യൻ സെൻസേഷൻ ഫഹദ് ഫാസിലും കുഞ്ചാക്കോ ബോബനും ചിത്രത്തിൽ വേഷമിടുന്നുണ്ട്. ഇവർക്ക് പുറമെ സംവിധായകനും നടനുമായ രാജീവ് മേനൻ, രേവതി, ദർശന രാജേന്ദ്രൻ തുടങ്ങി വൻ താരനിര പാട്രിയറ്റിൽ അണിനിരക്കുന്നുണ്ട്. മഹേഷ് നാരായണനാണ് ചിത്രത്തിന്റെ സംവിധായകൻ.

ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത് വന്നിരുന്നു. കഥയെക്കുറിച്ച് യാതൊരു സൂചനയും നല്കാത്ത ടൈറ്റിൽ ടീസറിൽ പ്രധാന കഥാപാത്രങ്ങളെ വെറുതേ കാണിച്ചുപോവുക മാത്രമാണ് ചെയ്തിട്ടുള്ളത്. വൻ ബജറ്റിൽ പാൻ ഇന്ത്യനായി ഒരുങ്ങുന്ന ചിത്രം നിർമിച്ചിരിക്കുന്നത് ആന്റോ ജോസഫാണ്. 2026 ഏപ്രിലിൽ ചിത്രം തിയേറ്ററുകളിലെത്തും.

Content Highlight: Mammootty hangs social media in black dress in Patriot Location