കോച്ചി: കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദത്തില്‍ വീണ്ടും പ്രതികരണവുമായി സാന്ദ്രാ തോമസ്. തന്റെ പേരില്‍ സിനിമകള്‍ക്ക് കിട്ടിയ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ചുകൊണ്ടാണ് സാന്ദ്ര മറുപടി നല്‍കിയത്.
കോച്ചി: കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവാദത്തില്‍ വീണ്ടും പ്രതികരണവുമായി സാന്ദ്രാ തോമസ്. തന്റെ പേരില്‍ സിനിമകള്‍ക്ക് കിട്ടിയ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കാണിച്ചുകൊണ്ടാണ് സാന്ദ്ര മറുപടി നല്‍കിയത്.
നോമിനേഷന്‍ തള്ളിയതുമായി ബന്ധപ്പെട്ട കേസിലല്ല മമ്മൂട്ടി തന്നെ വിളിച്ചതെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിലെ ചിലരിൽ നിന്നുണ്ടായ ദുരനുഭവവുമായി ബന്ധപ്പെട്ട കേസിലാണ് മമ്മൂട്ടി തന്നെ വിളിച്ചതെന്നും സാന്ദ്രാ തോമസ് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
മമ്മൂട്ടിക്ക് മുമ്പ് മറ്റൊരു പ്രമുഖനെ കുറ്റാരോപിതര്‍ ഈ കേസില്‍ ഇടപെടാന്‍ വേണ്ടി സമീപിച്ചിരുന്നു. എന്നാല്‍ സാന്ദ്രയോട് മാപ്പ് പറഞ്ഞാല്‍ മാത്രം ഈ കേസില്‍ ഇടപെടാമെന്നാണ് ആ പ്രമുഖന്‍ അവരോട് പറഞ്ഞത്. അവര്‍ മാപ്പ് പറയാന്‍ തയ്യാറാകാതിരുന്നതോടെയാണ് ഇവര്‍ മമ്മൂട്ടിയെ സമീപിച്ചതും മമ്മൂട്ടി തന്നെ വിളിച്ചതെന്നും സാന്ദ്ര തോമസ് പറഞ്ഞു. മമ്മൂട്ടി ആന്റോ ജോസഫിന് വേണ്ടി ഇടപെട്ടതില്‍ തനിക്ക് പരാതിയില്ലെന്നും സാന്ദ്ര കൂട്ടിച്ചേർത്തു. തന്നെ വിളിച്ച് കാര്യങ്ങളെല്ലാം അറിഞ്ഞതിന് ശേഷം വിളിച്ചപ്പോൾ തന്നോട് ഇഷ്ടമുള്ളതെല്ലാം ചെയ്‌തോളു എന്ന് പറഞ്ഞെന്നും ആൻ്റോ ജോസഫിന് വേണ്ടി മമ്മൂട്ടി ഇടപെട്ടതിൽ തനിക്ക് പരാതിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘നോമിനേഷന്‍ തള്ളിയതുമായി ബന്ധപ്പെട്ട് കേസിന് പോകരുതെന്ന് പറഞ്ഞ് മമ്മൂട്ടി വിളിച്ചു എന്നുള്ള വാര്‍ത്ത വാസ്തവമല്ല. അതിന് മുമ്പ് എനിക്ക് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നിന്നുണ്ടായ ദുരനുഭവത്തിന് എതിരെ എസ്.ഐ.ടി കേസ് എടുത്ത് നാല് പേരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ള കേസ് ഉണ്ട്. അതിന്റെ പേരിലാണ് കേസുമായി മുന്നോട്ട് പോകരുതെന്ന് പറഞ്ഞ് മമ്മൂട്ടി വിളിച്ചത്.
എന്റെ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ എനിക്ക് ബുദ്ധിമുട്ടായി എന്ന് അദ്ദേഹം മനസിലാക്കി. ശേഷം അദ്ദേഹം തന്നെ എന്നോട് സാന്ദ്രക്ക് ഇഷ്ടമുള്ളത് ചെയ്തുകൊള്ളു എന്ന് പറഞ്ഞു. എനിക്ക് അതില്‍ പരാതിയില്ല,’ സാന്ദ്രാ തോമസ് പറഞ്ഞു.
ബൈലോ വായിക്കാതെയാണ് ലിസ്റ്റിന്‍ സംസാരിക്കുന്നതെന്നും ബൈലോ പ്രകാരം ഏതെങ്കിലും ഒരു മെമ്പര്‍ക്ക് മൂന്ന് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് അവരുടെ പേരില്‍ ഉണ്ടെങ്കില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാം എന്നാണെന്നും സാന്ദ്ര പറഞ്ഞു. അങ്ങനെ തന്റെ പേരില്‍ മൂന്ന് സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്നും ഒരു കമ്പനിയുടെ പേരില്‍ വേണം എന്ന് ബൈലോയില്‍ പറയുന്നില്ലെന്നും സാന്ദ്രാ തോമസ് ചൂണ്ടിക്കാട്ടി. ലിസ്റ്റിന് ഒരു കാര്യത്തെപ്പറ്റിയും വ്യക്തമായ അറിവില്ലെന്നും ഒന്നും അറിയാതെയാണ് തലപ്പത്ത് കയറി ഇരിക്കുന്നതെന്നും സാന്ദ്ര തോമസ് പറഞ്ഞു.
നേരത്തെ സാന്ദ്രാ തോമസിനെ വിമര്‍ശിച്ച് ലിസ്റ്റിന്‍ വന്നിരുന്നു. സ്ത്രീ ആണെന്ന പരിഗണനയുള്ളതുകൊണ്ടാണ് വിഷയത്തില്‍ തങ്ങളാരും പ്രതികരിക്കാത്തതെന്നാണ് ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ സാന്ദ്രാ തോമസ് പറഞ്ഞ കാര്യങ്ങള്‍ നുണയാണ് എന്ന് തെളിയിക്കേണ്ടത് തന്റെ കൂടി ഉത്തരവാദിത്തമാണെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ പറഞ്ഞിരുന്നു.
സാന്ദ്രാ തോമസ് സംഘടനാ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് തന്നെയാണ് തങ്ങളുടെ ആഗ്രഹമെന്നും എന്നാല്‍ അവര്‍ മത്സരിക്കരുത് എന്ന് പറയുന്നത് ബൈലോ ആണെന്നും ലിസ്റ്റിന്‍ സ്റ്റീഫന്‍ കൂട്ടിച്ചേർത്തു. മമ്മൂട്ടിയെപ്പോലും വെറുതെ വിട്ടില്ലെന്നും ലിസ്റ്റിൻ പറഞ്ഞിരുന്നു.
ontent Highlight: Mammootty called to withdraw complaint against bad experience from some people says Sandra Thomas