മാനിഫെസ്റ്റേഷന്‍ എന്നത് സത്യമാണെന്ന് അന്നെനിക്ക് മനസ്സിലായി; ജനനായകനെ കുറിച്ച് മമിത ബൈജു
Indian Cinema
മാനിഫെസ്റ്റേഷന്‍ എന്നത് സത്യമാണെന്ന് അന്നെനിക്ക് മനസ്സിലായി; ജനനായകനെ കുറിച്ച് മമിത ബൈജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 28th November 2025, 6:17 pm

തമിഴ് നടന്‍ വിജയ്‌യുടെ അവസാന സിനിമയായ ജന നായകനില്‍ അഭിനയിക്കാന്‍ പറ്റിയതിലുള്ള സന്തോഷം പങ്കു വെക്കുകയാണ് നടി മമിത ബൈജു. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് മമിതയുടെ പ്രതികരണം.

‘ ഐശ്വര്യ എന്നയാളാണ് ഇത്തരത്തില്‍ വിജയ് സാറുടെ ഒരു പടത്തില്‍ മമിതക്ക് ഒരു കഥാപാത്രമുണ്ട് എന്ന് പറഞ്ഞ് ആദ്യം എന്നെ വിളിക്കുന്നത്. കേട്ടപ്പോള്‍ എനിക്ക് വിശ്വസിക്കാനായില്ല. ഡയറക്ടറിനെ നേരിട്ട് കണ്ട് നമുക്ക് സംസാരിക്കാം എന്നവര്‍ പറഞ്ഞു. അപ്പോഴും ഞാന്‍ വിശ്വസിച്ചിരുന്നില്ല, സ്‌ക്രീനിങിന് വേണ്ടി വിളിക്കുന്നതായിരിക്കും എടുക്കാനൊന്നും പോകുന്നില്ല എന്നാണ് ഞാന്‍ കരുതിയത്.

 

Photo: Mamitha Baiju/ Track tollywood

പക്ഷേ ഞാനവിടെ പോയപ്പോള്‍ ഓഡിഷനൊന്നും ചെയ്യേണ്ടിവന്നില്ല, എന്റെ കഥാപാത്രത്തിനെ കുറിച്ച് ചെറിയ വിവരണം തരികയും, അരമണിക്കൂര്‍ കൊണ്ട് ചിത്രത്തിന്റെ തിരക്കഥ വിവരിച്ചു തരികയും മാത്രമാണുണ്ടായത്. സംവിധായകനുമായുള്ള കൂടിക്കാഴ്ച്ചക്കു ശേഷം തന്നെ എനിക്ക് മനസ്സിലായി ഞാന്‍ ചിത്രത്തില്‍ ഇന്‍ ആണെന്ന്. കിളി പോയ അവസ്ഥയായിരുന്നു എന്റെത്’ മമിത പറയുന്നു.

‘പ്രേമലുവിന്റെ റിലീസിന് മുന്‍പാണ് വിജയ് സാര്‍ ഇനി അഭിനയിക്കില്ലെന്നും രാഷ്ടീയത്തിലേക്ക് ഇറങ്ങുകയാണെന്നുമുള്ള വാര്‍ത്ത വന്നത്. അതെനിക്ക് വളരെയധികം സങ്കടം തോന്നിയ കാര്യമായിരുന്നു. കാരണം ഒരിക്കലെങ്കിലും അദ്ദേഹത്തിനൊപ്പം അഭിനയിക്കണമെന്ന ആഗ്രഹം എനിക്കുണ്ടായിരുന്നു. അപ്പോഴാണ് അദ്ദേഹത്തിന്റെ കരിയറിലെ അവസാന പടത്തില്‍ അഭിനയിക്കാന്‍ എനിക്ക് അവസരം കിട്ടുന്നത്. മാനിഫെസ്റ്റേഷന്‍ എന്നുള്ളത് സത്യമാണെന്ന് അന്നെനിക്ക് മനസ്സിലായി’ താരം പറഞ്ഞു.

photo; Jananayagan theatrical poster

സെറ്റിലുണ്ടായിരുന്ന ഓരോ നിമിഷവും ആസ്വദിച്ച് ചെയ്ത ചിത്രമാണ് ജന നായകന്‍. ഓരോ സീനും അത്രയും എന്‍ജോയ് ചെയ്ത് ഫീലോടെ ചെയ്ത ചിത്രമാണെന്നും എല്ലാവരെയും പോലെ വലിയ പ്രതീക്ഷയോടെയാണ് റിലീസിനായി കാത്തിരിക്കുന്നതെന്നും മമിത പറഞ്ഞു.

എച്ച് . വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പൂജ ഹെഗ്‌ഡെ, ബോബി ഡിയോള്‍, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, പ്രിയാമണി, നരെന്‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. അനിരുദ്ധ് രവിചന്ദര്‍ സംഗീത സംവിധാനം ചെയ്യുന്ന ചിത്രം 2026 ജനുവരി ഒന്‍പതിന് തിയേറ്ററുകളിലെത്തും.

Content Highlight: Mamitha talks about vijay’s last film jananayagan