ചുരുങ്ങിയ കാലം കൊണ്ട് സൗത്ത് ഇന്ത്യൻ സിനിമയിൽ സെൻസേഷനായി മാറിയ നടിയാണ് മമിത ബൈജു. 2017ൽ പുറത്തിറങ്ങിയ സർവോപരി പാലാക്കാരൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തിയ മമിത പിന്നീട് നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു.
ചുരുങ്ങിയ കാലം കൊണ്ട് സൗത്ത് ഇന്ത്യൻ സിനിമയിൽ സെൻസേഷനായി മാറിയ നടിയാണ് മമിത ബൈജു. 2017ൽ പുറത്തിറങ്ങിയ സർവോപരി പാലാക്കാരൻ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം നടത്തിയ മമിത പിന്നീട് നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു.
ഓപ്പറേഷൻ ജാവ, ഖോ ഖോ, സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങളിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെടുന്നതായിരുന്നു. എന്നാൽ നടിക്ക് ബ്രേക്ക് ത്രൂവായത് പ്രേമലുവാണ്. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ചിത്രം സൂപ്പർ ഹിറ്റായി. ചിത്രത്തിലൂടെ കേരളത്തിന് പുറത്തും മമിത ശ്രദ്ധിക്കപ്പെട്ടു. ഇന്ന് തമിഴിലും തെലുങ്കിലും ഒരുപോലെ തിരക്കുള്ള, ആരാധകരുള്ള നടിയാണ് മമിത ബൈജു.

മലയാളത്തിലെ സിനിമകളിലൂടെ മമിതയുടെ വേഷപ്പകർച്ചകൾ നാം കണ്ടതാണ്. ഇപ്പോഴിതാ ഡ്യൂഡ് എന്ന ചിത്രത്തിലൂടെ മറ്റൊരു കഥാപാത്രത്തെയും അവതരിപ്പിച്ചിരിക്കുന്നു മമിത.
കുരൽ എന്ന കഥാപാത്രത്തെയാണ് മമിത ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പ്രണയത്തിനും സൗഹൃദത്തിനുമിടയിൽ കുരുങ്ങിപ്പോകുന്ന വേഷത്തെ അതിമനോഹരമായി അവതരിപ്പിച്ച് ഫലിപ്പിച്ചിട്ടുണ്ട് മമിത.

റെബൽ എന്ന ചിത്രത്തിലൂടെയാണ് മമിത തമിഴിലേക്ക് അരങ്ങേറ്റം ചെയ്തത്. എന്നാലിപ്പോൾ കൈ നിറയെ സമ്മാനങ്ങളുമായി മമിത തിരക്കിലാണ്. ഡ്യൂഡ് എന്ന സിനിമയ്ക്ക് പിന്നാലെ വിജയ്‌യുടെ കൂടെ ജനനായകൻ, വെങ്കി അട്‌ലൂരി സംവിധാനം ചെയ്ത് സൂര്യ പ്രധാന വേഷത്തിലെത്തുന്ന സൂര്യ 46 തുടങ്ങിയ സിനിമകളിൽ നായകനാകാൻ ഒരുങ്ങുകയാണ് മമിത.

തമിഴിൽ നല്ല കഥാപാത്രങ്ങൾ ലഭിച്ചതുകൊണ്ടാണ് കൂടുതൽ വേഷങ്ങൾ ചെയ്യുന്നതെന്ന് മമിത ബൈജു പറഞ്ഞിരുന്നു. എന്നാൽ തന്റെ ഇഷ്ടം മലയാളത്തോടാണെന്നും നടി പറഞ്ഞിരുന്നു.
Cotent Highlight: Mamita is also set to become a South Indian sensation