ഹെയ്റ്റ് കമന്റസ് ഹെയ്റ്റ് കമന്റാണെന്ന് മനസിലാക്കുകയും അതേസമയം നല്ല ക്രിട്ടിസിസം ഉള്‍ക്കൊള്ളുകയും ചെയ്യണമെന്ന് നടി മമിത ബൈജു. ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മമിത.
ഹെയ്റ്റ് കമന്റസ് ഹെയ്റ്റ് കമന്റാണെന്ന് മനസിലാക്കുകയും അതേസമയം നല്ല ക്രിട്ടിസിസം ഉള്‍ക്കൊള്ളുകയും ചെയ്യണമെന്ന് നടി മമിത ബൈജു. ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മമിത.
‘വിജയത്തില്‍ ഒരുപാട് സന്തോഷിക്കാനും പാടില്ല. പരാജയങ്ങള്‍ ഒരുപാടങ്ങോട്ട് ഹൃദയത്തിലേക്ക് എടുക്കാനും പാടില്ല. വിജയ പരാജയങ്ങള്‍ കരിയറിന്റെ ഭാഗമാണ്. അത് നമ്മള്‍ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നത് പ്രധാനപ്പെട്ട കാര്യമാണ്,’ മമിത പറയുന്നു.
ഒരു സിനിമ ചെയ്യുമ്പോള്‍ ഇത് വിജയിക്കും അല്ലെങ്കില്‍ പരാജയപ്പെടും എന്ന് ഉദ്ദേശിച്ചിട്ടല്ല ചെയ്യുന്നതെന്നും ഈ കഥാപാത്രത്തെ തനിക്ക് നന്നായി അവതരിപ്പിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിന്റെ പുറത്താണ് ഒരോ സിനിമയും ചെയ്യുന്നതെന്നും നടി പറഞ്ഞു.
‘അത് ചെയ്ത് കഴിഞ്ഞിട്ടാണ് നമുക്ക് മനസിലാകുന്നത് ഓക്കെ ഞാന്‍ ഈ ക്യാരക്ടര്‍ ഇങ്ങനെയാണ് ചെയ്തിരിക്കുന്നത് എന്ന്. അതില്‍ ചിലത് നന്നായി വരും മറ്റ് ചിലത് മോശമാകാം. ഹെയ്റ്റ് കമന്റാണെങ്കില്‍ മനസിലാക്കുക അത് ഹെയ്റ്റ് കമന്റ്‌സാണെന്ന്. അതേമസമയം നല്ല ക്രിട്ടിസിസം ആണെങ്കില്‍ അത് ഉള്‍ക്കൊള്ളുക. അത് നമ്മളുടെ പുരോഗതിക്ക് വേണ്ടിയാണ് പറയുന്നതെന്ന് മനസിലാക്കുക,’ മമിത പറയുന്നു.
അതേസമയം മമിത ബൈജുവും പ്രദീപ് രംഗനാഥനും പ്രധാനവേഷത്തിലെത്തിയ ഡ്യൂഡ് തിയേറ്ററില്‍ മുന്നേറ്റം തുടരുകയാണ്. നവാഗതനായ കീര്‍ത്തീശ്വരന്‍ രചനയും സംവിധാനവും നിര്‍വഹിച്ച സിനിമ ഇതിനോടകം 83 കോടിയിലതികം സ്വന്തമാക്കി.
സിനിമ ഉടനെ 100 കോടി സ്വന്തമാക്കുമെന്നുമുള്ള റിപ്പോര്‍ട്ടും പുറത്തുവന്നിട്ടുണ്ട്. സിനിമയുടെ സംഗീത സംവിധാനം നിര്‍വഹിച്ചത് സായ് അഭ്യങ്കറാണ്. ചിത്രത്തിലെഉറും ബ്ലഡ് എന്ന ഗാനം ഗ്ലോബല്‍ വൈറല്‍ പാട്ടുകളില്‍ ഇടം നേടിയിട്ടുണ്ട്.
Content highlight: Mamita Baiju says Understand that a hate comment is a hate comment; embrace good criticism Mamita Baiju