കൊല്‍ക്കത്ത: കര്‍ണാടക തെരഞ്ഞെടുപ്പില്‍ ജെ.ഡി.എസുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കിയിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ട്വിറ്ററിലൂടെയാണ് മമതാ ബാനര്‍ജിയുടെ പ്രതികരണം.
കര്‍ണാടകയിലെ വിജയത്തില്‍ ബി.ജെ.പിയെ അഭിനന്ദിച്ചശേഷമായിരുന്നു മമത ഇങ്ങനെ പറഞ്ഞത്. ” കര്‍ണാടക തെരഞ്ഞെടുപ്പു വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍. പരാജയപ്പെട്ടരോട്, വീണ്ടും പൊരുതൂ. ജെ.ഡി.എസുമായി കോണ്‍ഗ്രസ് ഒരു സഖ്യമുണ്ടാക്കിയിരുന്നെങ്കില്‍ ഫലം മറ്റൊന്നായേനെ. ഏറെ വ്യത്യസ്തമായൊന്ന്.” എന്നും അവര്‍ പറഞ്ഞു.
Also Read: ‘എന്റെ പരാമര്‍ശം സ്ത്രീ സമൂഹത്തോടുള്ള അനീതിയായിപ്പോയി’ മാപ്പുപറഞ്ഞ് മുജാഹിദ് ബാലുശ്ശേരി
കര്‍ണാടകയില്‍ ബി.ജെ.പി ശക്തമായ മുന്നേറ്റമാണ് കാഴ്ചവെച്ചത്. ഇതുവരെയുള്ള കണക്കുപ്രകാരം 108 സീറ്റുകളിലാണ് ബി.ജെ.പി മുന്നിട്ടു നില്‍ക്കുന്നത്. കോണ്‍ഗ്രസ് 72 സീറ്റിലും ജെ.ഡി.എസ് 40 സീറ്റുകളിലും മുന്നിട്ടുനില്‍ക്കുകയോ വിജയിക്കുകയോ ചെയ്തിട്ടുണ്ട്.
ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ബി.എസ് യെദ്യൂരപ്പ ശിക്കാരിപുരയില്‍ 21140 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ മത്സരിച്ച രണ്ട് മണ്ഡലങ്ങളില്‍ ഒന്നില്‍ മാത്രമാണ് വിജയിക്കാനായത്. ചാമുണ്ഡേശ്വരിയില്‍ പരാജയപ്പെട്ട അദ്ദേഹം ബെദാമിയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയ്‌ക്കെതിരെ വിജയം നേടി.
