കടല്‍ ആഞ്ഞടിച്ചപ്പോള്‍ കരയില്‍ എത്തിയത് സി.പി.ഐ.എം പ്രവര്‍ത്തകന്റെ ബൈക്ക്
kERALA NEWS
കടല്‍ ആഞ്ഞടിച്ചപ്പോള്‍ കരയില്‍ എത്തിയത് സി.പി.ഐ.എം പ്രവര്‍ത്തകന്റെ ബൈക്ക്
ന്യൂസ് ഡെസ്‌ക്
Friday, 1st November 2019, 10:02 am

തിരൂര്‍: കഴിഞ്ഞ ദിവസം ഉണ്ടായ മഹാചുഴലിക്കാറ്റില്‍ കടല്‍ ആഞ്ഞടിച്ചപ്പോള്‍ കരയില്‍ എത്തിയത് സി.പി.ഐ.എം പ്രവര്‍ത്തകന്റെ ബൈക്ക്. മലപ്പുറം തിരൂരില്‍ പറവണ്ണ വേളാപുരം കടല്‍ത്തീരത്താണ് സംഭവം.

പ്രദേശത്തെ സി.പി.ഐ.എം പ്രവര്‍ത്തകന്‍ ഉനൈസിന്റെ മൂന്നുമാസം മുമ്പ് കാണാതായ ബൈക്കാണ് തീരത്തടിഞ്ഞത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്നലെ പെയ്ത കനത്ത മഴയില്‍ മണല്‍ത്തിട്ടയിടിഞ്ഞ് ഇളകിയതോടെയാണ് ബൈക്ക് കണ്ടെത്തിയത്. ബൈക്ക് കടലില്‍ തള്ളിയതിന് പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്നാണ് പൊലീസ് നിഗമനം.

ബൈക്ക് കടലില്‍ തള്ളിയതാണെന്ന് നേരത്തേ നാട്ടില്‍ പ്രചാരണമുണ്ടായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തിരൂര്‍ പൊലീസ് ബൈക്ക് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി തിരൂര്‍ എസ്.ഐ ജലീല്‍ അറിയിച്ചു.