മലയാളികള്‍ക്ക് ഏറെ പരിചിതയായ അഭിനേത്രിയാണ് മല്ലിക സുകുമാരന്‍. 1974ല്‍ ജി. അരവിന്ദന്റെ ഉത്തരായനം എന്ന മലയാള ചിത്രത്തിലൂടെയാണ് നടി തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. അമ്പത് വര്‍ഷമായി സിനിമയില്‍ സജീവമാണ് അവര്‍.
മലയാളികള്‍ക്ക് ഏറെ പരിചിതയായ അഭിനേത്രിയാണ് മല്ലിക സുകുമാരന്‍. 1974ല്‍ ജി. അരവിന്ദന്റെ ഉത്തരായനം എന്ന മലയാള ചിത്രത്തിലൂടെയാണ് നടി തന്റെ സിനിമാ കരിയര്‍ ആരംഭിക്കുന്നത്. അമ്പത് വര്‍ഷമായി സിനിമയില്‍ സജീവമാണ് അവര്‍.
എന്നാല്‍ താന്‍ സിനിമയില്‍ വന്നിട്ട് 50 വര്‍ഷം പൂര്‍ത്തിയാക്കിയപ്പോള്‍ ഒരു സിനിമാ സംഘടനകളോ സിനിമയില്‍ നിന്നുള്ള ആണുങ്ങളോ പെണ്ണുങ്ങളോ തന്റെ അടുത്തേക്ക് വന്നിട്ടില്ലെന്ന് പറയുകയാണ് മല്ലിക. തനിക്ക് സ്വീകരണം തരാന്‍ താന്‍ അത്ര വലിയ താരമൊന്നുമല്ലെന്നും അവര്‍ പറയുന്നു. ഞാന്‍ വിടമാട്ടൈ ബൈ കീര്‍ത്തി എന്ന അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മല്ലിക.
‘അമ്പത് വര്‍ഷം പൂര്‍ത്തിയാക്കിയ സമയത്ത് സ്വീകരണത്തിനായി ആദ്യമായി ഇറങ്ങി തിരിക്കുന്നത് മീഡിയക്കാര്‍ തന്നെയാണ്. ഫ്രണ്ട്‌സ് ആന്‍ഡ് ഫോഴ്‌സ് എന്ന പേരില്‍ പത്രങ്ങളും ചാനലുകളും കുറച്ച് സിനിമാക്കാരുമുള്ള ഗ്രൂപ്പാണ് എന്റെ അമ്പതാം വര്‍ഷം ആദ്യമായി ആഘോഷിക്കുന്നത്. അതല്ലാതെ സിനിമാ സംഘടനയില്‍ നിന്നുള്ള ആളുകളല്ല,’ മല്ലിക സുകുമാരന്‍ പറയുന്നു.

തന്റെ മകന്‍ പൃഥ്വിരാജുമായി ബന്ധപ്പെട്ട് ഈയിടെ വന്ന പ്രശ്‌നങ്ങള്‍ ഓരോരുത്തരും വെറുതെ വാചകമടിച്ച് ഉണ്ടാക്കിയ പ്രശ്‌നമാണെന്നും നടി അഭിമുഖത്തില്‍ പറഞ്ഞു. അതില്‍ സിനിമയില്‍ നിന്നുള്ള ആളുകള്‍ ഇടപ്പെട്ടില്ലെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു.
‘സിനിമയില്‍ നിന്നും ആരെങ്കിലും എന്തെങ്കിലും ഒരു വാക്ക് പറഞ്ഞോ? അവനോടോ എന്നോടോ ആരും ഒരു വാക്ക് പറഞ്ഞിട്ടില്ല. അത് സത്യത്തില്‍ സ്‌നേഹ കുറവ് കൊണ്ടല്ല, പേടിച്ചിട്ടാണ്. അതാണ് സത്യം.
പൃഥ്വിരാജിനോട് നമ്മള്‍ ‘പോട്ടെ മോനെ’യെന്ന് പറഞ്ഞാല്‍ അവിടെ അത് ഇഷ്ടപ്പെടാത്തവരുണ്ട് (ചിരി). ഇങ്ങനെയുള്ള കാര്യങ്ങള്‍ രാഷ്ട്രീയത്തിലും സിനിമയിലുമൊക്കെ സാധാരണമായ ഒരു കാര്യമാണ്,’ മല്ലിക സുകുമാരന്‍ പറയുന്നു.
പക്ഷെ ഇപ്പോള്‍ കലിയുഗമായത് കൊണ്ട് കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന് പറഞ്ഞത് പോലെയാണ് കാര്യങ്ങളെന്നും പല വഴിയില്‍ കൂടെയും പലര്‍ക്കും അത് അനുഭവിക്കേണ്ടി വരുന്നുണ്ടെന്നും നടി പറഞ്ഞു. ‘പണ്ട് നമ്മള്‍ ഇങ്ങനെയൊക്കെ പറഞ്ഞെങ്കിലും അത് സത്യം തന്നെയാണ്’ എന്ന് അവര്‍ ചിന്തിക്കുന്നുണ്ടാകുമെന്നും മല്ലിക സുകുമാരന്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight: Mallika Sukumaran Talks About People From Film Industry