1974ല്‍ പുറത്തിറങ്ങിയ ഉത്തരായനം എന്ന സിനിമയിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന നടിയാണ് മല്ലിക സുകുമാരന്‍. മല്ലികയുടെ മക്കളാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. മല്ലികയുടെ പങ്കാളിയാണ് അന്തരിച്ച നടന്‍ സുകുമാരന്‍.
1974ല്‍ പുറത്തിറങ്ങിയ ഉത്തരായനം എന്ന സിനിമയിലൂടെ സിനിമാരംഗത്തേക്ക് കടന്നുവന്ന നടിയാണ് മല്ലിക സുകുമാരന്‍. മല്ലികയുടെ മക്കളാണ് പൃഥ്വിരാജും ഇന്ദ്രജിത്തും. മല്ലികയുടെ പങ്കാളിയാണ് അന്തരിച്ച നടന്‍ സുകുമാരന്‍.
ഒരിടവേളക്ക് ശേഷം മല്ലിക രാജസേനന്‍ സംവിധാനം ചെയ്ത മേഘസന്ദേശം സിനിമയിലൂടെ അഭിനയരംഗത്ത് വീണ്ടും സജീവമായി. അമ്മക്കിളിക്കൂട്, ഛോട്ടാ മുംബൈ, തിരക്കഥ, കലണ്ടര്‍, ഇവര്‍ വിവാഹിതരായാല്‍ എന്നിവയാണ് നടിയുടെ മറ്റ് പ്രധാനപ്പെട്ട ചിത്രങ്ങള്‍. ഒരു സമയത്ത് മല്ലിക പറയുന്ന കാര്യങ്ങള്‍ക്ക് നിരന്തരം ട്രോളുകള്‍ ലഭിച്ചിരുന്നു. ഇപ്പോള്‍ പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും തമ്മിലുള്ള സ്വഭാവസവിശേഷതകളെക്കുറിച്ച് സംസാരിക്കുകയാണ് മല്ലിക.
പൃഥ്വിരാജിന്റെ ഇഷ്ടപ്പെട്ട സിനിമ ആടുജീവിതമാണെന്നും ഇന്ദ്രജിത്തിന്റെ ഇഷ്ടപ്പെട്ട സിനിമ ഈ അടുത്ത കാലത്താണെന്നും മല്ലിക പറയുന്നു.

‘എന്നെ സംബന്ധിച്ചിടത്തോളം ആടുജീവിതം എനിക്ക് ഭയങ്കരമായി ഇഷ്ടപ്പെട്ട സിനിമയാണ്. പിന്നെ ഇന്ദ്രനും ഒരുപാട് നല്ല പടങ്ങള്‍ ചെയ്തിട്ടൊക്കെ ഉണ്ട്. പക്ഷെ, ഇന്ദ്രന്‍ കുറച്ച് ആലോചിച്ച്, ഒരു പടം ചെയ്യുമ്പോള്‍ ഭയങ്കര പബ്ലിസിറ്റിയും പി. ആര്‍ വര്‍ക്കൊന്നും അധികം ചെയ്യില്ല. അവന് അവന്റേതായ ഒരു രീതിയുണ്ട്,’ മല്ലിക പറയുന്നു.
എന്നാല്‍ പടം ചെയ്തുകഴിയുമ്പോള്‍ ഇന്ദ്രജിത്ത് തന്നോട് നല്ല പടമായിരിക്കും എന്ന് പറയാറുണ്ടെന്നും മല്ലിക സുകുമാരന്‍ കൂട്ടിച്ചേര്‍ത്തു. ഇന്ദ്രജിത്ത് ഒരുപാട് ബഹളം വെച്ച് നടക്കുന്ന പ്രകൃതം അല്ലെന്നും എന്നാല്‍ പൃഥ്വിരാജ് അങ്ങനെയല്ലെന്നും മല്ലിക പറയുന്നു.
‘രാജുവിന് ഒരു വലിയ ക്യാന്‍വാസ് വേണം. പബ്ലിസിറ്റിയും മറ്റ് കാര്യങ്ങളും രാജു കുറച്ച് ശ്രദ്ധിക്കും. വേറെയൊന്നും ഉണ്ടായിട്ടല്ല. അവന്‍ എല്ലാ ഭാഷയിലും അഭിനയിക്കുന്നുണ്ടല്ലോ. അതുകൊണ്ട് അങ്ങനെ അവന് തഴയാന്‍ ഒക്കത്തില്ല,’ മല്ലിക കൂട്ടിച്ചേര്‍ത്തു.
ചോക്ലേറ്റ് സിനിമയിലെ പൃഥ്വിരാജ് ചെയ്ത കഥാപാത്രം വളരെ രസകരമായിരുന്നുന്നെന്നും ആ സിനിമ ഇറങ്ങി കഴിഞ്ഞപ്പോള്‍ ഒരുപാട് വ്യക്തികള്‍ തന്നെ വിളിച്ചിരുന്നുവെന്നും മല്ലിക മറ്റൊരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു.
Content Highlight: Mallika Sukumaran talking about Character Difference bw Prithviraj and Indrajith