പൂര്‍ണിമക്ക് മൂന്ന് മക്കളാണെന്ന് വേണമെങ്കില്‍ പറയാം, പ്രാര്‍ത്ഥനയും നക്ഷത്രയും പിന്നെ ഇന്ദ്രജിത്ത് എന്ന ആണ്‍കുഞ്ഞും: മല്ലിക സുകുമാരന്‍
Entertainment news
പൂര്‍ണിമക്ക് മൂന്ന് മക്കളാണെന്ന് വേണമെങ്കില്‍ പറയാം, പ്രാര്‍ത്ഥനയും നക്ഷത്രയും പിന്നെ ഇന്ദ്രജിത്ത് എന്ന ആണ്‍കുഞ്ഞും: മല്ലിക സുകുമാരന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 26th March 2023, 1:08 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് മല്ലിക സുകുമാരന്റേത്. മക്കളുടെയും കൊച്ചുമക്കളുടെയും വിശേഷങ്ങളൊക്കെ മല്ലിക പലപ്പോഴും പ്രേക്ഷകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ തന്റെ മക്കളുടെ പങ്കാളികളെ കുറിച്ചും അവരുടെ പാചകത്തെ കുറിച്ചുമൊക്കെ പറയുകയാണ് താരം.

ഐസ്‌ക്രീം, കേക്ക് പോലെയുള്ള സാധനങ്ങളൊക്കെ സുപ്രിയ നന്നായി ഉണ്ടാക്കുമെന്നും പൂര്‍ണിമയാകട്ടെ എല്ലാ സാധനങ്ങളും ഉണ്ടാക്കുമെന്നും മല്ലിക പറഞ്ഞു. പൂര്‍ണിമക്ക് മൂന്ന് മക്കളാണെന്നും പ്രാര്‍ത്ഥനയെയും നക്ഷത്രയെയും കൂടാതെ മൂന്നാമതൊരു ആണ്‍കുഞ്ഞായി ഇന്ദ്രജിത്തിനെ പരിഗണിക്കാമെന്നും ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.

‘കറിയൊക്കെ ഇപ്പോഴും ഞാന്‍ തന്നെയാണ് നന്നായി ഉണ്ടാക്കുന്നത്. ഭാര്യമാര്‍ ഉണ്ടാക്കുന്നത് അത്ര ശരിയാണെന്ന് എനിക്ക് അഭിപ്രായമില്ല. കേക്ക്, ഐസ്‌ക്രീം പോലെയുള്ള ഐറ്റംസൊക്കെ സുപ്രിയയുണ്ടാക്കും. പൂര്‍ണിമയാണെങ്കില്‍ സകലതും ഉണ്ടാക്കും. മൂന്ന് മക്കളാണ് ആള്‍ക്കെന്ന് വേണമെങ്കില്‍ പറയാം.

പ്രാര്‍ത്ഥന മൂത്തത്, നക്ഷത്ര ഇളയത് പിന്നെയൊരു ആണ്‍കുഞ്ഞ് കൂടിയുണ്ട്, ഇന്ദ്രജിത്ത്. മൂന്ന് പേരും മൂന്ന് ഐറ്റമൊക്കെ പറയും. ഞാന്‍ ചോദിക്കും നിനക്കിത് എന്തിന്റെ കേടാണ് മോനേയെന്ന്. അമ്മേ പൂര്‍ണിമ അവിടെ ചെന്ന് നിന്ന് വെറുതെ കൈകൊണ്ട് കാണിച്ചാല്‍ മതി, ചെയ്യാന്‍ അവിടെ വേറെയാളുണ്ടെന്ന് ഇന്ദ്രജിത്ത് പറയും,’ മല്ലിക സുകുമാരന്‍ പറഞ്ഞു.

തന്റെ പങ്കാളി സുകുമാരനെ കുറിച്ചുള്ള ഓര്‍മകളും മല്ലിക പങ്കുവെച്ചു.

‘അന്തിവെയിലിലെ പൊന്ന് എന്നുപറയുന്ന സിനിമയില്‍ അഭിനയിക്കുമ്പോള്‍ എനിക്ക് ഇടക്കിടെ തോള്‍ വേദന വരും. അപ്പോള്‍ നമ്മുടെ പഴയ നടി ലക്ഷ്മി പറയും, മുടി കുറച്ച് വെട്ടി കളഞ്ഞാല്‍ മതി. വിഗ്ഗൊക്കെ വെക്കുമ്പോള്‍ വിയര്‍ക്കുന്നത് കൊണ്ടാണ് ഇങ്ങനെ വേദന വരുന്നതെന്ന്.

അത് കേട്ടപ്പോള്‍ തന്നെ ഞാന്‍ സുഖുവേട്ടനോട് ചോദിച്ചു.സുകുവേട്ടാ, ലക്ഷ്മി ഇങ്ങനെ പറയുന്നു. ഞാന്‍ എങ്കില്‍ മുടി വെട്ടിക്കോട്ടെയെന്ന്. നീ മൊട്ടയടിച്ചാലും എനിക്ക് കുഴപ്പമില്ലെന്നാണ് സുകുവേട്ടന്‍ അപ്പോള്‍ പറഞ്ഞത്. സുകുവേട്ടന് വലിയ പരിഷ്‌കാരങ്ങളൊന്നുമില്ല.

പിന്നെ പുള്ളി ഭയങ്കര ഫേമസാണ്. എവിടെ പോയാലും മുണ്ടും ഹവായി ചെരുപ്പുമായിരുന്നു വേഷം. ഹീത്രൂവില്‍ വരെ അങ്ങനെ പോയി ഇറങ്ങിയിട്ടുണ്ട്. സിനിമയുടെ സെറ്റില്‍ പോകുന്നതും അങ്ങനെ തന്നെയാണ്,’ മല്ലിക സുകുമാരന്‍ പറഞ്ഞു.

content highlight: mallika sukumaran about poornima indrajith