മൃണാളിനി സാരാഭായിയുടെ ഭൗതികദേഹത്തിന് മുന്നില്‍ നൃത്തച്ചുവടുകളാല്‍ അന്ത്യാജ്ഞലി അര്‍പ്പിച്ച് മല്ലികാസാരാഭായ്
Daily News
മൃണാളിനി സാരാഭായിയുടെ ഭൗതികദേഹത്തിന് മുന്നില്‍ നൃത്തച്ചുവടുകളാല്‍ അന്ത്യാജ്ഞലി അര്‍പ്പിച്ച് മല്ലികാസാരാഭായ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 22nd January 2016, 2:55 pm

mallika-dance

അഹമ്മദാബാദ്: നൃത്തച്ചുവടുകളാല്‍ മൃണാളിനി സാരാഭായിക്ക് അന്ത്യാജ്ഞലി സമര്‍പ്പിച്ച് മകള്‍ മല്ലികാ സാരാഭായ്.

നൃത്തം പ്രാണവായുവായി കരുതിയിരുന്ന മൃണാളിനി സാരാഭായിക്ക് ഇതിലും വലിയൊരു അന്ത്യാജ്ഞലി അര്‍പ്പിക്കാന്‍ ഒരുപക്ഷേ മല്ലികാ സാരാഭായിക്ക് കഴിഞ്ഞെന്നുവരില്ല.

മൃണാളിനിയുടെ ഭൗതികദേഹത്തിന് മുന്‍പില്‍ നൃത്തച്ചുവടുകള്‍ വയ്ക്കുമ്പോള്‍ മല്ലികയുടെ കണ്ണ് നിറഞ്ഞിരുന്നില്ല. കാരണം ഇതിനേക്കാള്‍ വലിയൊരു കര്‍മം തന്റെ അമ്മയക്ക് വേണ്ടി ചെയ്യാനില്ലെന്ന് അവര്‍ക്ക് ഉറപ്പായിരുന്നു. ഒപ്പം മറ്റൊരു ലോകത്തിരുന്ന് തന്റെ ചുവടുകള്‍ അമ്മ ആസ്വദിക്കുമെന്ന വിശ്വാസവും.

മൃണാളിനി സാരാഭായിയുടെ മൃതദേഹം അഹമ്മദാബാദിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വെച്ചപ്പോഴാണ് മല്ലിക സാരാഭായി ഏതാനും നൃത്തച്ചുവടുകള്‍ കൊണ്ട് അമ്മയ്ക്ക് മുന്നില്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചത്.

വാര്‍ദ്ധക്യസഹജമായ അസുഖത്തെതുടര്‍ന്ന് ഇന്നലെയായിരുന്നു മൃണാളിനി സാരാഭായ് ലോകത്തോട് വിടപറഞ്ഞത്. മരണസമയത്ത് മകള്‍ മല്ലികാ സാരാഭായിയും മകന്‍ കാര്‍ത്തികേയന്‍ സാരാഭായും അടുത്തുണ്ടായിരുന്നു.

അവസാനനാളുകള്‍ വരെ കലാരംഗത്തും സാമൂഹ്യരംഗത്തും സജീവമായിരുന്നു മൃണാളിനി സാരാഭായ്.

നൃത്തത്തിന്റെ അനശ്വരതിയിലേക്ക് അമ്മ യാത്രയായി എന്നു കുറിച്ചായിരുന്നു മൃണാളിനിയുടെ മരണവാര്‍ത്ത മല്ലിക ലോകത്തെ അറിയിച്ചത്.