ചെന്നൈ: തമിഴ്നാട്ടില്‍ മലയാളി തൊഴിലാളിയെ ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തി. തൃശൂര്‍ സ്വദേശി മുഹമ്മദ് റാഫിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഗൂഡല്ലൂര്‍ സ്വദേശി ഉദയകുമാര്‍ അറസ്റ്റിലായിട്ടുണ്ട്.
മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കമാണ് ആക്രമണത്തിന് കാരണമായതെന്നാണ് വിവരം. ഇരുവരും ഒരുമിച്ച് താമസിച്ചിരുന്ന ലോഡ്ജില്‍ വെച്ചാണ് സംഭവം നടന്നത്. നിലവില്‍ മുഹമ്മദ് റാഫി മരിച്ചതായാണ് തമിഴ്‌നാട് പൊലീസിന്റെ സ്ഥിരീകരണം.
പ്രതിയും റാഫിയും വെന്‍ഡിങ് ജോലികള്‍ ചെയ്യുന്നവരായിരുന്നു. ഇവര്‍ നേരത്തെ കമ്പം സ്വദേശിയായ ശരവണനൊപ്പം തൃശൂരില്‍ ജോലി ചെയ്തിരുന്നു. പിന്നീട് റാഫിയെയും ഉദയകുമാറിനെയും ശരവണന്‍ കമ്പത്തേക്ക് ജോലിക്ക് വിളിക്കുകയായിരുന്നു.