അടിക്കണ്ട മെസ്സ്യേ, നാട്ടിലെ ചെക്കമ്മാര് സൈ്വര്യം തരില്ല മെസ്സ്യേ...പെനാല്‍ട്ടിയെടുക്കാന്‍ നിന്ന മെസ്സിയോട് മലയാളി യുവാവ്‌
പറഞ്ഞത്
Sports
അടിക്കണ്ട മെസ്സ്യേ, നാട്ടിലെ ചെക്കമ്മാര് സൈ്വര്യം തരില്ല മെസ്സ്യേ...പെനാല്‍ട്ടിയെടുക്കാന്‍ നിന്ന മെസ്സിയോട് മലയാളി യുവാവ്‌ പറഞ്ഞത്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 16th November 2019, 3:05 pm

റിയാദ്: ബ്രസീല്‍-അര്‍ജന്റീന സൗഹൃദമത്സരത്തില്‍ അര്‍ജന്റീന ബ്രസീലിനെ തകര്‍ത്തത് മെസ്സിയുടെ ഏക ഗോളിലാണ്. സൗദി അറേബ്യയിലെ റിയാദില്‍ വെച്ചാണ് മത്സരം നടന്നത്.

മത്സരത്തിനിടയിലെ ഒരു സംഭവമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മെസ്സി പെനാല്‍ട്ടിയെടുക്കാനൊരുങ്ങുമ്പോള്‍ ഗാലറിയിലിരുന്ന ഒരു മലയാളി യുവാവ്‌ മെസ്സിയോട് അഭ്യര്‍ത്ഥിക്കുന്നതാണ് വൈറലാവുന്നത്.

‘മെസ്സ്യേ..അടിക്കണ്ട മെസ്സ്യേ, അടിക്കല്ല മെസ്സ്യേ. നാട്ടിലെ ചെക്കമ്മാര് സൈ്വര്യം തരില്ല മെസ്സ്യേ..’ എന്നാണ് മലയാളി യുവാവ്‌ പറയുന്നത്.

വീഡിയോയില്‍ ബ്രസീലിയന്‍ ഗോള്‍കീപ്പര്‍ അലിസ്സനും മലയാളി ആരാധകരുള്ളതായി കാണാം. അലിസ്സനെ ഉറക്കെ ‘അലിസ്സാ’ എന്ന് വിളിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം.

അലിസ്സന്‍ മെസ്സിയുടെ കിക്ക് തടഞ്ഞപ്പോള്‍ ആരാധകര്‍ ആഹ്ലാദിക്കുന്നതും വീഡിയോയിലുണ്ട്. അര്‍ജന്റീനയും ബ്രസീലും തമ്മിലുള്ള സൗഹൃദ മത്സരം കാണാന്‍ വലിയൊരു വിഭാഗം മലയാളികളാണ് ഉണ്ടായിരുന്നത്.

കോപ അമേരിക്ക ഫൈനലില്‍ ഷൂട്ടൗട്ടില്‍ കിക്ക് നഷ്ട്‌പ്പെടുത്തിയ മെസ്സി വീണ്ടും കിക്ക് നഷ്ടപ്പെടുത്തുമോ എന്ന പേടിയായിരുന്നു ആരാധകര്‍ക്ക്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

മത്സരത്തിന്റെ പത്താം മിനുട്ടില്‍ ബ്രസീലിന് അനുകൂലമായി പെനാല്‍ട്ടി കിട്ടിയെങ്കിലും ഗബ്രിയേല്‍ ജേസുസിന്റെ കിക്ക് നഷ്ടപ്പെടുകയായിരുന്നു.

പിന്നാലെ 13ാം മിനുട്ടേില്‍ അര്‍ജന്റീനക്കും പെനാല്‍ട്ടി കിട്ടുകയായിരുന്നു. റീബൗണ്ടില്‍ പന്ത് വലയിലാക്കി മെസ്സി ടീമിനെ രക്ഷിച്ചെടുക്കുകയായിരുന്നു.