അരുണാചലില്‍ മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മരണത്തിന് പിന്നില്‍ ബ്ലാക്ക് മാജിക്കെന്ന് സംശയമുന്നയിച്ച് കുടുംബം
Kerala News
അരുണാചലില്‍ മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; മരണത്തിന് പിന്നില്‍ ബ്ലാക്ക് മാജിക്കെന്ന് സംശയമുന്നയിച്ച് കുടുംബം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd April 2024, 7:25 pm

തിരുവനന്തപുരം: അരുണാചല്‍ പ്രദേശില്‍ മലയാളി ദമ്പതികളെയും സുഹൃത്തിനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദരൂഹത ആരോപിച്ച് കുടുംബം. മരണത്തിന് പിന്നില്‍ ബ്ലാക്ക് മാജിക്കാണെന്നാണ് കുടുംബത്തിന്റെ ആരോപണം.

ദമ്പതികളായ നവീന്‍, ഭാര്യ ദേവി, സുഹൃത്ത് ആര്യ എന്നിവരാണ് മരിച്ചത്. ആര്യയെ കാണാതായെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ കഴിഞ്ഞ മാസം 27ന് പൊലീസില്‍ പരാതി നല്‍കിയിരുന്നു.

ദേവിയുടെ ബന്ധു സൂര്യ കൃഷ്ണമൂർത്തിയാണ് ബ്ലാക്ക് മാജിക്കാണ് മരണത്തിന് പിന്നിലെന്ന് മാധ്യമങ്ങളോട് പറഞ്ഞത്.

ദമ്പതികള്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ ആയിരുന്നു. പിന്നീട് ജോലി ഉപേക്ഷിച്ച ദേവി തിരുവനന്തപുരത്തെ സ്വകാര്യ സ്‌കൂളില്‍ ജര്‍മന്‍ പഠിപ്പിക്കുകയായിരുന്നു. പ്രമുഖ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫര്‍ ബാലന്‍ മാധവന്റെ മകളാണ് ദേവി.

മൂന്ന് പേരെയും അരുണാചല്‍ പ്രദേശിലെ ഇറ്റാ നഗറിലെ ഒരു ഹോട്ടല്‍ മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞരമ്പ് മുറിച്ച് രക്തം വാര്‍ന്ന് മരിച്ച നിലയിലാണ് മൂന്ന് പേരെയും കണ്ടെത്തിയത്.

മൂന്ന് പേരും മരണാനന്തര ജീവിതത്തെ കുറിച്ച് ഇന്റര്‍നെറ്റില്‍ തിരഞ്ഞിരുന്നതായി ആദ്യഘട്ട അന്വേഷണത്തില്‍ തന്നെ പൊലീസിന് വ്യക്തമായിരുന്നു. സംഭവത്തില്‍ വിശദമായ അന്വഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

Content Highlight: Malayalees found dead in Himachal; The family suspects black magic behind the death