നടിമാര്‍ ആഭരണം വാങ്ങുന്നത് സാധാരണയാണ്: മിനിഷ
Dool Talk
നടിമാര്‍ ആഭരണം വാങ്ങുന്നത് സാധാരണയാണ്: മിനിഷ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th June 2011, 11:44 pm

minisha-lamba

ബോളിവുഡ് മുന്‍നിര നടിമാരുടെ ലിസ്റ്റില്‍ മിനിഷ ലാംപേയെ ഉള്‍പ്പെടുത്താന്‍ കഴിയില്ല. എങ്കിലും ബച്‌നാ ഏ ഹസീനോ, വെല്‍ ഡണ്‍ അബ്ബാ തുടങ്ങിയ ചിത്രങ്ങളിലെ മിനിഷയുടെ പ്രകടനങ്ങള്‍ അത്ര പെട്ടെന്ന് മറക്കാന്‍ ബോളിവുഡിന് കഴിയില്ല.

എന്നാല്‍ അടുത്തിടെയുണ്ടായ ചില വിവാദങ്ങള്‍ മിനിഷ ലാംപേയ്ക്ക് ഏറെ പബ്ലിസിറ്റി നല്‍കുകയുണ്ടായി. കാന്‍ ചലച്ചിത്ര മേളയില്‍ നിന്നും മടങ്ങവെ നിയമവിരുദ്ധമായി ആഭരണങ്ങള്‍ രാജ്യത്തേക്ക് കൊണ്ടുവന്നതിന് മിനിഷയെ അറസ്റ്റ് ചെയ്തിരുന്നു.

തന്റെ അറസ്റ്റും അതിന് കാരണമായ വിവാദങ്ങളെക്കുറിച്ചും മിനിഷ സംസാരിക്കുന്നു.

minisha lambaകഴിഞ്ഞ കുറച്ചുദിവസങ്ങളായി വേദനിപ്പിക്കുന്ന സംഭവങ്ങളാണ് നിങ്ങളുടെ ജീവിതത്തിലുണ്ടായിരിക്കുന്നത്. ഇത്തരം വിവാദങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് പുറത്തുവരാന്‍ കഴിഞ്ഞോ?

കംസ്റ്റസുമായി ബന്ധപ്പെട്ട പ്രശ്‌നം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ അതിനെക്കുറിച്ച് കൂടുതല്‍ സംസാരിക്കാന്‍ എനിക്ക് അനുവാദമില്ല.

ഇത്തരം പരിപാടികള്‍ക്ക് നടിമാര്‍ സാധാരണയായി ആഭരണങ്ങള്‍ വാങ്ങാറുണ്ടോ?

അതെ. ഇത്തരം വേദികളില്‍ ശ്രദ്ധിക്കപ്പെടാനായി നടിമാര്‍ സാധാരണയായി ആഭരണങ്ങള്‍ വാങ്ങി അണിയാറുണ്ട്. കസ്റ്റംസ് നിയമങ്ങളിലുള്ള സങ്കീര്‍ണതയാണ് ഇവിടെ പ്രശ്‌നമായത്. ഇത് നടപടി ക്രമങ്ങളില്‍ പറ്റിയ ചെറിയ പിഴവാണ്. ടെക്‌നിക്കലായുള്ള പ്രശ്‌നങ്ങളാണ് ഈ ഒച്ചപ്പാടുകള്‍ക്കെല്ലാം ഇടയാക്കിയത്. ചിലപ്പോള്‍ നിങ്ങള്‍ക്ക് ഒറ്റനോട്ടത്തില്‍ മനസിലാക്കാന്‍ സാധിക്കാത്ത കാര്യങ്ങളിലേക്ക് നിങ്ങള്‍ വലിച്ചിഴക്കപ്പെടാം.

കാനില്‍ കുറച്ചുസമയം ചിലവഴിക്കാന്‍ കഴിഞ്ഞതില്‍ നിങ്ങള്‍ സംതൃപ്തയാണോ?

തീര്‍ച്ചയായും. ഞാനാദ്യമായാണ് ഇത്തരമൊരു വലിയ ചടങ്ങില്‍ പങ്കെടുക്കുന്നത്. ഇന്ത്യയില്‍ നിന്നും കാന്‍ ഫെസ്റ്റിവലിനായി പോയ സംഘത്തില്‍ ഉള്‍പ്പെടാന്‍ കഴിഞ്ഞതില്‍ എനിക്ക് വളരെയേറെ സന്തോഷമുണ്ട്. അത് ഭാഗ്യദോഷമായി ഞാന്‍ കാണുന്നില്ല. അങ്ങനെ വാര്‍ത്തകള്‍ പ്രചരിച്ചിട്ടുണ്ടെങ്കില്‍ അത് മാധ്യമങ്ങളുടെ ദുര്‍വ്യാഖ്യാനമാണ്. റെഡ് കാര്‍പറ്റില്‍ നില്‍ക്കാന്‍ കഴിയുക എന്നത് തന്നെ വലിയ നേട്ടമാണ്. ഭാവിയില്‍ എന്താണ് സംഭവിക്കുക എന്നത് നമുക്ക് കാത്തിരുന്ന് കാണാം. അടുത്ത പേജില്‍ തുടരുന്നു


minisha-lamba

കാനിലെ അനുഭവങ്ങള്‍ എങ്ങനെയുണ്ടായിരുന്നു?

എത്ര വലിയ പരിപാടിയായിരുന്നു അത്! എല്ലാവരും എത്രത്തോളം ആത്മാര്‍ത്ഥതയോടെയാണ് സിനിമകള്‍ നിര്‍മ്മിക്കുന്നതും പരസ്പരം മത്സരിക്കുന്നതും. സിനിമാ സംവിധായകരും, നടന്‍മാരും, നിര്‍മ്മാതാക്കളും, മറ്റ് പ്രവര്‍ത്തകരും ഒരു സ്ഥലത്ത് ഒത്തുകൂടുമ്പോള്‍ സിനിമയെ കുറച്ചുകൂടി ആഴത്തില്‍ തിരിച്ചറിയാന്‍ കഴിയും.

നമ്മള്‍ ഒരുപാടിഷ്ടപ്പെടുന്ന വ്യവസായത്തെ പ്രധിനിധീകരിച്ച് എത്തിയെന്നതിനാല്‍ അതൊരു വീട് പോലെയാണ് അനുഭവപ്പെട്ടത്. അത് നമുക്ക് മത്സരബുദ്ധിയും, പ്രചോദനും വളരാനുള്ള ആഗ്രഹവും ഉണ്ടാക്കും.

minisha-lambaബേജ െ്രെഫയുടെ രണ്ടാം ഭാഗത്തില്‍ നിങ്ങളുണ്ടല്ലോ, എന്താണ് ചിത്രത്തില്‍ നിങ്ങളുടെ റോള്‍?

റിയാലിറ്റി ഗെയിം ഷോയുടെ പ്രൊഡക്ഷന്‍ എക്‌സിക്യുട്ടീവായാണ് ഞാന്‍ അഭിനയിക്കുന്നത്. വിജയ് പതക്ക് അവതരിപ്പിക്കുന്ന ഭാരത് ഭൂഷണ്‍ ഈ മത്സരത്തില്‍ വിജയിക്കുന്നു. വളരെ നാണം കുണുങ്ങിയായ കഥാപാത്രമാണ് ഭാരത്. ഞങ്ങള്‍ തമ്മില്‍ വളരെ അടുപ്പമാണ്. ഒരു താല്‍പര്യവും ആഗ്രവും പരസ്പരം പങ്കുവയ്ക്കുന്നവരാണ്.

ചിത്രത്തിന്റെ സെറ്റിലെ രസകരമായ അനുഭവങ്ങളെക്കുറിച്ച്?

കൊമേഡിയന്‍മാരുടെ കൂട്ടത്തിലായതിനാല്‍ ചിത്രത്തിന്റെ സെറ്റില്‍ രസകരമായ അനുഭവങ്ങളെ ഉണ്ടായിട്ടുള്ളൂ. അവരെല്ലാം പല പല തമാശകളും പറഞ്ഞുകൊണ്ടിരുന്നതിനാല്‍ സെറ്റില്‍ എല്ലായ്‌പ്പോഴും ചിരിക്കാനേ സമയമുണ്ടായിരുന്നുള്ളൂ. അതേ എനര്‍ജിയും, കെമിസ്ട്രിയും സ്‌ക്രീനിലേക്കും വ്യാപിച്ചിട്ടുണ്ട്. എനിക്ക് വീട്ടിലേക്ക് പോകാനേ തോന്നിയില്ല.

ഇത്ര രസകരമായ അന്തരീക്ഷത്തില്‍ യുവ സംവിധായകന്‍ മുകള്‍ ഡിയോറയ്ക്ക് എന്തെങ്കിലും ചെയ്യേണ്ടി വന്നോ?

മുകള്‍ വളരെ കഴിവുള്ള നിര്‍മ്മാതാവാണ്. അദ്ദേഹം എല്ലാവര്‍ക്കും മുകളിലാണ്. ്അദ്ദേഹം യഥാര്‍ത്ഥ സുഹൃത്താണ്, നല്ല സംവിധായകനാണ്, നല്ല അതിഥിയാണ്. ആള് നല്ലൊരു തമാശക്കാരനാണ്. അതിനാല്‍ അദ്ദേഹം പ്രത്യേകിച്ചൊന്നും ചെയ്യേണ്ടി വന്നില്ല.

സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിയുടെ ചിത്രം ഇഷ്ടമാണെന്ന് നിങ്ങള്‍ പറഞ്ഞിരുന്നല്ലോ. അദ്ദേഹത്തിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ ആഗ്രഹമുണ്ടോ?

തീര്‍ച്ചയായും. അദ്ദേഹത്തിന്റെ മനുഷ്യന്റെ വികാരവിചാരങ്ങളെക്കുറിച്ച് നല്ല ബോധ്യമുണ്ട്. സിനിമകളില്‍ മാനുഷിക മനോഹരമായി എങ്ങനെ കൊണ്ടുവരാമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. അടുത്ത പേജില്‍ തുടരുന്നു

minisha-lamba

നിങ്ങളുടെ സിനിമാ ജീവിതം മുന്നോട്ടുപോയ വഴികളില്‍ തൃപ്തയാണോ?

എന്റെ സിനിമാ ജീവിതം രൂപപ്പെട്ട വഴികളില്‍ ഞാന്‍ പൂര്‍ണമായും തൃപ്തയാണ്. ഇതില്‍ നിന്നും വ്യത്യസ്തമായ ഒരുപാട് ചിത്രം എനിക്ക് ഭാവിയില്‍ ചെയ്യാന്‍ കഴിയുമെന്ന പ്രതീക്ഷയുണ്ട്. അതില്‍ അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളും കൊമേഷ്യല്‍ കഥാപാത്രങ്ങളുമുണ്ടാവും. മോശം ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടേണ്ടത് ഒഴിവാക്കേണ്ടതിനാല്‍ എനിക്ക് പതുക്കെ യാത്ര തുടങ്ങാനേ കഴയൂ. അതിനര്‍ത്ഥം ഞാനെടുത്ത തീരുമാനങ്ങളെല്ലാം ശരിയായിരുന്നു എന്നല്ല.

minisha lambaനിങ്ങള്‍ എടുത്ത തെറ്റായ തീരുമാനങ്ങള്‍ ഏതൊക്കെയാണ്?

എനിക്ക് ഒന്നും ചെയ്യാനില്ലാത്ത ചില ചിത്രങ്ങള്‍ ഞാന്‍ തിരഞ്ഞെടുത്തിട്ടുണ്ട്. അതുതന്നെയാണ് തെറ്റായ തീരുമാനങ്ങള്‍.

എന്താണ് സിനിമകള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കാറുള്ളത്?

ഒരു പക്ഷേ സംവിധായകനൊപ്പം പ്രവര്‍ത്തിക്കാനുള്ള ആഗ്രഹമാവാം. പിന്നെ ചിത്രത്തിന്റെ കഥയും.

പ്രധാന്യമില്ലാത്ത ഒരു റോളുമായി പ്രശസ്തനായ ഒരു സംവിധായകന്‍ സമീപിച്ചാല്‍ അത് ചെയ്യുമോ?

ചിലപ്പോള്‍. ഉദാഹരണത്തിന് രാജ്കുമാര്‍ ഹിരാനിയെപ്പോലുള്ളവര്‍ എന്നെ സമീപിച്ചാല്‍ തീര്‍ച്ചയായും ചെയ്യും. കാരണം അവരുടെ ചിത്രങ്ങള്‍ എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ്.

അവര്‍ നിങ്ങളെ സമീപിക്കാത്തതെന്താണ്?

അവരെല്ലാം മുന്‍നിര നായികമാരുടെ പിന്നാലെയാണ്.

നിങ്ങള്‍ മുന്‍നിര നായികമാരുടെ കൂട്ടത്തില്‍ പെട്ടിട്ടില്ലെന്ന് പറയുന്നത് എന്ത്‌കൊണ്ടാണ്?

എനിക്ക് തോന്നുന്നത് അതിന് ഭാഗ്യവും മാര്‍ക്കറ്റും ലഭിക്കണമെന്നാണ്. എനിക്ക് ഉയര്‍ച്ചയ്ക്ക് വേണ്ടി ഞാന്‍ കൊട്ടിഘോഷിച്ച് നടന്നിട്ടില്ല. അങ്ങനെ ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല.