'പോകും എന്നൊരു തോന്നൽ ഉണ്ടായിരുന്നില്ല' ശ്രീനിവാസന്റെ മരണത്തിൽ അനുശോചിച്ച് മലയാള സിനിമ പ്രവർത്തകർ
Malayalam Cinema
'പോകും എന്നൊരു തോന്നൽ ഉണ്ടായിരുന്നില്ല' ശ്രീനിവാസന്റെ മരണത്തിൽ അനുശോചിച്ച് മലയാള സിനിമ പ്രവർത്തകർ
നന്ദന എം.സി
Saturday, 20th December 2025, 11:47 am

നടൻ ശ്രീനിവാസന്റെ മരണത്തിൽ അനുശോചനം അറിയിച്ച് മലയാള സിനിമ പ്രവർത്തകർ. സംവിധായകരായ കമൽ, സത്യൻ അന്തിക്കാട് എന്നിവരും നടന്മാരായ മോഹൻലാൽ, ഇന്ദ്രജിത്ത്, പൃഥ്വിരാജ്, സുരേഷ് ഗോപി തുടങ്ങി നിരവധി സിനിമാ പ്രവർത്തകർ അനുശോചനം അറിയിച്ചു.

താനുമായി ഒരുപാട് വ്യക്തിബന്ധമുള്ള ആളാണ് ശ്രീനിവാസനെന്നും തന്റെ സിനിമാജീവിതത്തിൽ അദ്ദേഹം ഒരുപാട് കഥാപാത്രങ്ങൾ സമ്മാനിച്ചിട്ടുണ്ടെന്നും മോഹൻലാൽ മാധ്യമങ്ങളോട് പ്രതികരിച്ചു.

ശ്രീനിവാസൻ, മോഹൻലാൽ, Photo: IMDb

‘പ്രിയപ്പെട്ട ശ്രീനി.. ഞാനുമായി ഒരുപാട് വ്യക്തിബന്ധമുള്ളയാൾ, എന്റെ സിനിമ ജീവിതത്തിൽ ഒരുപാട് കഥാപാത്രങ്ങൾ സമ്മാനിച്ചു. ഞാനുമായി ഒരുപാട് വ്യക്തിബന്ധം ഉള്ള ആളായിരുന്നു. ഞാനും ശ്രീനിവാസനും പ്രിയദർശനും സത്യൻ അന്തിക്കാടും കേരളത്തിനായി ഒരുപാട് സിനിമകൾ സംഭാവന നൽകി. തിക്കഥാകൃത്തെന്ന നിലയിൽ മലയാള സിനിയിൽ ശ്രീനിവാസൻ സാമൂഹിക വിഷയങ്ങളെ നർമ്മരസം ചേർത്ത് തിരക്കഥകളൊരുക്കിയപ്പോൾ മലയാളിക്ക് ഹാസ്യത്തിൻ്റെയും ആക്ഷേപഹാസ്യത്തിൻ്റെയും നവ്യാനുഭവങ്ങൾ കൂടിയാണ് സ്വന്തമായത്,’ മോഹൻലാൽ പ്രതികരിച്ചു.

ശ്രീനിവാസന്റെ ഓർമകളിൽ വാക്കുകൾ ഇടറി വിതുമ്പി സത്യൻ അന്തിക്കാട്. തങ്ങൾ തമ്മിലുള്ള ബന്ധം എല്ലാവർക്കും അറിയാവുന്നതാന്നെനും. പോകും എന്നൊരു തോന്നൽ ഉണ്ടായിരുന്നില്ല എന്നും സത്യൻ അന്തിക്കാട് പ്രതികരിച്ചു.

ശ്രീനിവാസൻ, സത്യൻ അന്തിക്കാട്,Photo: Sathyan Anthikad/facebook

‘ഞങ്ങൾ തമ്മിലുള്ള ആത്മബന്ധം എല്ലാവർക്കും അറിയാം. എല്ലാ രണ്ടാഴ്ചകൂടുമ്പോളും ഞാൻ പോയി കാണാറുള്ള വ്യക്തിയാണ്. രാവിലെ തൊട്ട് വൈകുന്നേരം വരെ ഞാൻ അവിടെയിരിക്കും. നടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. വളരെ ഷാർപ്പ് ആയ ഒരു വ്യക്തിയാണ്. പോകും എന്നൊരു തോന്നലുണ്ടായിരുന്നില്ല,’ സത്യൻ അന്തിക്കാട് മാധ്യമങ്ങളോട് പ്രതികരിച്ചു.

‘എക്കാലത്തെയും മികച്ച എഴുത്തുകാരനും നടനും സംവിധായകനും വിട. ചിരിപ്പിച്ചതിനും ചിന്തിപ്പിച്ചതിനും നന്ദി. ഇതിഹാസത്തിന് നിത്യശാന്തി നേരുന്നു,’ പൃഥ്വിരാജ് അനുശോചനം അറിയിച്ചു.


തന്റെ ബാല്യകാല സിനിമാ ഓർമ്മകളിൽ എപ്പോഴും ഒരു ഓർമയായി നിന്ന, സിനിമയിൽ സ്ക്രീൻ പങ്കിടാൻ കഴിഞ്ഞതിലും
സന്തോഷമുണ്ടെന്നും നടൻ ഇന്ദ്രജിത്ത് അനുശോചന കുറിപ്പിൽ രേഖപ്പെടുത്തി.

ഉർവശി, ശ്രീനിവാസൻ, Photo: IMDb

അവസാനം കണ്ടപ്പോൾ നല്ല ഉത്സാഹം ആയിരുന്നു, ശ്രീനിയേട്ടൻ സിനിമയിലേക്ക് തിരിച്ച് വരുമെന്ന് പ്രതീക്ഷിച്ചിരുന്നു നടി ഉർവശി അനുശോചനം അറിയിച്ചു.

43 വർഷത്തെ സൗഹൃദമുണ്ട് താനും ശ്രീനിയുമായി അതിനിടയിൽ ഒരു ചെറിയ നീരസം പോലും ഉണ്ടായിട്ടില്ല എപ്പോളും നോൺ സ്റ്റോപ്പ് ചിരിയാണ്. ശ്രീനിവാസനത്തെ നിയോഗത്തിൽ അനുശോചനം അറിയിച്ച് മുകേഷ്.

ഹാസ്യത്തിലൂടെയും മൂർച്ചയുള്ള തിരക്കഥകളിലൂടെയും മലയാളിക്ക് ജീവിതം കാണിച്ചുതന്ന പ്രിയപ്പെട്ട ശ്രീനിയേട്ടൻ. ലളിതമായ വാക്കുകളിൽ വലിയ സത്യങ്ങൾ ഒളിപ്പിച്ചുവെച്ച ആ തൂലികയും അഭിനയശൈലിയും എന്നും നമ്മുടെ കൂടെയുണ്ടാകും. പകരം വെക്കാനില്ലാത്ത പ്രതിഭയ്ക്ക് ആദരപൂർവ്വം പ്രണാമം അർപ്പിച്ച് സുരേഷ് ഗോപി.

200ലധികം സിനിമകളില്‍ ശ്രീനിവാസന്‍ അഭിനയിച്ചിട്ടുണ്ട്. അസുഖബാധിതനായതിനാല്‍ സിനിമയില്‍ നിന്നെല്ലാം രണ്ട് വര്‍ഷത്തോളമായി വലിയ ഇടവേളയിലായിരുന്നു അദ്ദേഹം. ആരോഗ്യം മോശമായതിനാല്‍ ഇന്ന് പുലര്‍ച്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും. രാവിലെയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
48 വർഷം നീണ്ട സിനിമാ ജീവിതത്തിൽ തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിലും മലയാള സിനിമയിൽ അദ്ദേഹം മുദ്ര പതിപ്പിച്ചു.

Content Highlight: Malayalam film industry mourns the death of Sreenivasan

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.