ഈ നടിമാരെ മലയാള സിനിമ പൂര്‍ണമായും ഉപയോഗപ്പെടുത്തിയിട്ടില്ല: സുരാജ് വെഞ്ഞാറമൂട്
Entertainment news
ഈ നടിമാരെ മലയാള സിനിമ പൂര്‍ണമായും ഉപയോഗപ്പെടുത്തിയിട്ടില്ല: സുരാജ് വെഞ്ഞാറമൂട്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 18th June 2022, 5:53 pm

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഹെവന്‍ കഴിഞ്ഞ ദിവസമാണ് തിയേറ്ററില്‍ റിലീസ് ചെയ്തത്. ത്രില്ലര്‍ ജോണറില്‍ ഒരുങ്ങിയ ചിത്രം മികച്ച അഭിപ്രായം നേടി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ നടി അതിഥി രവിയെ പറ്റി പറയുകയാണ് സുരാജ്.

കൂടെ അഭിനയിച്ച നായികമാരില്‍ മലയാള സിനിമ പൂര്‍ണമായും ഉപയോഗിച്ചിട്ടില്ലാത്ത നടിമാര്‍ ആരെങ്കിലുമുണ്ടോ എന്ന ചോദ്യത്തിനായിരുന്നു സുരാജ് വെഞ്ഞാറമൂട് അഥിതി രവിയുടെ പേര് പറഞ്ഞത്. ഇരുവരും പത്താംവളവ് എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നു.

‘ഇതിന് മുമ്പും അവരുടെ കഥാപാത്രങ്ങള്‍ കാണുമ്പോള്‍ ഗംഭീര കഥാപാത്രങ്ങള്‍ കൊടുത്താല്‍ ചെയ്യാന്‍ സാധിക്കുമെന്ന് തോന്നിയിട്ടുണ്ട്. റിലീസ് ചെയ്യാനിരിക്കുന്ന ലിക്വിര്‍ ഐലന്‍ഡ് എന്ന ചിത്രത്തിലെ പ്രകടനം കണ്ടപ്പോഴും എനിക്ക് അങ്ങനെ തോന്നി’, സൂരാജ് പറഞ്ഞു. നിമിഷ സജയനും ഇത്തരത്തില്‍ മലയാള സിനിമ പൂര്‍ണമായും ഉപയോഗിക്കാത്ത നടിയാണെന്നും സുരാജ് കൂട്ടിചേര്‍ക്കുന്നുണ്ട്.

മലയാള സിനിമയില്‍ എല്ലാവരും തന്നെ നല്ല കഴിവുള്ളവരാണെന്നും പക്ഷെ അവര്‍ക്ക് മുഴുവനായും പെര്‍ഫോമന്‍സ് ചെയ്യാനുള്ള കഥാപാത്രങ്ങള്‍ ലഭിക്കുന്നില്ല എന്നാണ് സുരാജ് പറയുന്നത്. ഉണ്ണി ഗോവിന്ദ്രാജാണ് ഹെവന്‍ സംവിധാനം ചെയ്തിരിക്കുന്നത്. പൊലീസ് റോളില്‍ സുരാജ് എത്തുന്ന സിനിമയില്‍ ജാഫര്‍ ഇടുക്കി, ജോയ് മാത്യു, സുദേവ് നായര്‍, അലന്‍സിയര്‍, വിനയ പ്രസാദ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlight : Malayalam cinema  not made full use of these actresses says suraj venjaramoodu