എഡിറ്റര്‍
എഡിറ്റര്‍
‘ഇനി കണാമറയത്ത്’; ഐ.വി ശശിയുടെ മരണത്തില്‍ അനുശോചിച്ച് മലയാള സിനിമാ ലോകം
എഡിറ്റര്‍
Tuesday 24th October 2017 2:19pm

കോഴിക്കോട്: അന്തരിച്ച പ്രശസ്ത സംവിധായകന്‍ ഐ.വി ശശിയുടെ മരണത്തില്‍ അനുശോചിച്ച് മലയാള സിനിമ ലോകം.

ഈ പ്രിയപ്പെട്ടവന്റെ വിയോഗം എന്നെ തളര്‍ത്തുന്നു എന്നായിരുന്നു മുതിര്‍ന്ന സംവിധായകന്റെ മരണത്തില്‍ മമ്മൂട്ടിയുടെ പ്രതികരണം. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. മൃഗയ, ആവനാഴി, അടിയൊഴുക്കുകള്‍, അടിമകള്‍ ഉടമകള്‍ തുടങ്ങിയ ഐ.വി ശശി ചിത്രങ്ങളില്‍ മമ്മൂട്ടിയായിരുന്നു നായകന്‍.

മമ്മൂട്ടിയ്ക്ക് പിന്നാലെ മോഹന്‍ലാലും അദ്ദേഹത്തിന്റെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തി. ‘പച്ച മനുഷ്യരുടെ ജീവിതം കൊണ്ട് വെള്ളിത്തിരയില്‍ ഉത്സവം നടത്തിയ മഹാനായ ചലച്ചിത്രകാരന്‍. ഞാനടക്കമുള്ള നടന്‍മാരെയും , കാഴ്ചക്കാരെയും സിനിമാ വിദ്യാര്‍ത്ഥികളാക്കിയ മലയാള സിനിമയുടെ മാസ്റ്റര്‍ക്ക്, എന്റെ പ്രിയപ്പെട്ട സാറിന് പ്രണാമം.’ എന്നായിരുന്നു മോഹന്‍ലാലിന്റെ പ്രതികരണം.


Also Read സംവിധായകന്‍ ഐ.വി ശശി അന്തരിച്ചു


ശ്രദ്ധ, വര്‍ണ്ണപ്പകിട്ട, ഇടനിലങ്ങള്‍, ദേവാസുരം, ഉയരങ്ങളില്‍, അതിരാത്രം, തുടങ്ങിയ ചിത്രങ്ങളിലൂടെ ഐ.വി ശശിയും മോഹന്‍ലാലും മലയാളി പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാനാകാത്ത സിനിമാ മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചിരുന്നു.

പ്രേംനസീറിന്റെയൊക്കെ കാലഘട്ടത്തിനു ശേഷം, ഇന്നത്തെ ഒരു ന്യൂ ജനറേഷന്‍ എന്നൊക്കെ പറയുന്ന പോലെ ഒരു പുതിയ സിനിമാ സംസ്‌കാരത്തിന്റെ തുടക്കം കുറിച്ച് സംവിധായകനാണ് ഐ.വി ശശി എന്ന് നടന്‍ ജയറാം അനുശോചിച്ചു.

ഒരു ഡയറക്ടറുടെ പേരെഴുതിക്കാണിക്കുമ്പോള്‍ തീയറ്റര്‍ മുഴുവന്‍ കൈയ്യടി കിട്ടുന്നത് എന്റെ ഓര്‍മ്മയില്‍ ഇപ്പൊഴും ഉണ്ടെന്നും സിനിമയിലെത്തുമ്പോള്‍ തന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

ചില പ്രതികരണങ്ങളിലൂടെ

Advertisement