മാളവികയുടെ വിമര്‍ശനം ഏറ്റു; പാചകം ചെയ്യുന്നതില്‍ പുസ്തകം വായിക്കുന്നതിലേക്ക് മാറി ഫാന്‍മേഡ് പോസ്റ്റര്‍
indian cinema
മാളവികയുടെ വിമര്‍ശനം ഏറ്റു; പാചകം ചെയ്യുന്നതില്‍ പുസ്തകം വായിക്കുന്നതിലേക്ക് മാറി ഫാന്‍മേഡ് പോസ്റ്റര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th April 2020, 11:20 pm

വിജയ് മുഖ്യവേഷത്തിലെത്തുന്ന മാസ്റ്റര്‍ സിനിമയുടെ ആരാധകര്‍ പുറത്തിറക്കിയ പോസ്റ്ററിനെതിരെ ചിത്രത്തിലെ നായിക മാളവിക മോഹനന്‍ നടത്തിയ വിമര്‍ശനം ഏറ്റെന്ന തരത്തിവല്‍ പുതിയ പോസ്റ്റര്‍ പുറത്ത് വന്നു. ക്വാറന്റൈന്‍ കാലത്ത് മാസ്റ്റര്‍ സിനിമയിലെ താരങ്ങള്‍ എന്തു ചെയ്യുന്നു എന്ന് കാണിച്ച പോസ്റ്റില്‍ നടന്മാര്‍ എല്ലാവരും വിനോദങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ നടി മാത്രം ഭക്ഷണം പാകം ചെയ്യുന്നതാണ് ആദ്യ ചിത്രത്തിലുണ്ടായിരുന്നത്.

മാളവികയുടെ വിമര്‍ശനത്തിന് ശേഷം പുറത്തിറങ്ങിയ പോസ്റ്ററില്‍ മാറ്റമുണ്ടായി. പാചകം ചെയ്തിരുന്ന മാളവികയ്ക്ക് പകരം പുസ്തകം വായിക്കുന്ന മാളവിക എന്നതാണ് ആ മാറ്റം. പുതിയ ചിത്രം മാളവിക തന്നെ ട്വീറ്റ് ചെയ്തു.

 

ഒരു വീട്ടില്‍ എല്ലാവരും വിനോദത്തിലേര്‍പ്പെടുമ്പോള്‍ വീട്ടിലെ സ്ത്രീകള്‍ മാത്രം ഭക്ഷണം ചെയ്യണമെന്നത് ലിംഗ വിവേചനമാണ് ചൂണ്ടിക്കാണിക്കുന്നതെന്നായിരുന്നു ആദ്യ ചിത്രത്തോടുള്ള മാളവികയുടെ പ്രതികരണം.

‘ഒരു ‘സിനിമാ വീട്ടിലും സ്ത്രീയുടെ ജോലി പാചകം മാത്രമാണോ? എപ്പോഴാണ് ഈ ലിംഗ വിവേചനം അവസാനിക്കുക,’ നടി ട്വീറ്റ് ചെയ്തു.

വിജയ്, വിജയ് സേതുപതി, ആന്‍ഡ്രിയ ശാന്തനു, അര്‍ജുന്‍ ദാസ് തുടങ്ങിയവരാണ് മാസ്റ്ററില്‍ അഭിനയിക്കുന്നത്. ഏപ്രില്‍ 9ന് പുറത്തിറങ്ങേണ്ടിയിരുന്ന ചിത്രം കൊവിഡ് മൂലം റിലീസിംഗ് നീട്ടിവെക്കുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.