മലപ്പുറത്ത് മലമ്പനി സ്ഥിരീകരിച്ചു; പരിശോധനയുമായി ആരോഗ്യവകുപ്പ്
helth
മലപ്പുറത്ത് മലമ്പനി സ്ഥിരീകരിച്ചു; പരിശോധനയുമായി ആരോഗ്യവകുപ്പ്
ന്യൂസ് ഡെസ്‌ക്
Sunday, 12th May 2019, 5:37 pm

മലപ്പുറം: ജില്ലയില്‍ മലമ്പനി സ്ഥിരീകരിച്ചു. മലപ്പുറം നിലമ്പൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ വെസ്റ്റ് നെെല്‍, എച്ച്1 എന്‍1 പനികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒഡീഷ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരീകരിച്ചതോടെ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകളില്‍ ആരോഗ്യവകുപ്പ് പരിശോധന തുടങ്ങിയിട്ടുണ്ട്. മഴക്കാല പൂര്‍വ്വ ശുചീകരണം ജില്ലയില്‍ ഊര്‍ജ്ജിതമായി നടക്കുന്നതിനിടെയാണ് രോഗം സ്ഥിരീകരിച്ചത്.

കുടുംബശ്രീ പ്രവര്‍ത്തകരുടെ സഹായത്തോടെയാണ് മഴക്കാല പൂര്‍വ്വ ശുചീകരണം നടത്തുന്നത്. രോഗം ബാധിച്ച യുവാവ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിലാണ്.