സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു; കോണ്‍ഗ്രസ് നേതാവിന് സസ്‌പെന്‍ഷന്‍
kERALA NEWS
സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു; കോണ്‍ഗ്രസ് നേതാവിന് സസ്‌പെന്‍ഷന്‍
ന്യൂസ് ഡെസ്‌ക്
Friday, 22nd May 2020, 10:56 pm

മലപ്പുറം: സംസ്ഥാന സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച കോണ്‍ഗ്രസ് നേതാവിന് സസ്‌പെന്‍ഷന്‍. മലപ്പുറം ഡി.സി.സി ജനറല്‍ സെക്രട്ടറി ടി.കെ അലവിക്കുട്ടിയെയാണ് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി സസ്‌പെന്‍ഡ് ചെയ്തത്.

നാടൊരുമിച്ച് നില്‍ക്കേണ്ട ഘട്ടത്തെക്കുറിച്ചും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളുടെ മികവിനെ ചൂണ്ടിക്കാട്ടിയും അലവിക്കുട്ടി കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.

കൊവിഡിനെ നേരിടാനാകാതെ വികസിതരാജ്യങ്ങള്‍ പോലും ഇന്ന് വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ കേരളം വളരെ സമര്‍ത്ഥമായി നേരിടുകയാണെന്ന് അദ്ദേഹം പറഞ്ഞു.

‘പ്രതീക്ഷയുടെ ഒരു ഇത്തിരിവെട്ടം ഇവിടെ തെളിഞ്ഞുകത്തുകയാണ്. ഇതില്‍ പൂര്‍ണമായ സഹകരണം കേരളത്തിലെ പ്രതിപക്ഷം നല്‍കിയിരുന്നെങ്കില്‍ നാളെ ചരിത്രം അത് രേഖപ്പെടുത്തുമായിരുന്നു’


വരാന്‍ പോകുന്ന തെരഞ്ഞെടുപ്പിനെക്കുറിച്ചോര്‍ത്തല്ല, വരുന്ന തലമുറയെക്കുറിച്ചാണ് നാം ആകുലപ്പെടേണ്ടതെന്നും അലവിക്കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

WATCH THIS VIDEO: