'777 ചാർലിയുടെ പ്രാങ്ക് കോൾ; ഡേറ്റ് ഒക്കെ ലോക്ക് ചെയ്തിരുന്നെങ്കിലുള്ള അവസ്ഥ എന്തായിരിക്കും;ആ മാസം പട്ടിണി'
Film News
'777 ചാർലിയുടെ പ്രാങ്ക് കോൾ; ഡേറ്റ് ഒക്കെ ലോക്ക് ചെയ്തിരുന്നെങ്കിലുള്ള അവസ്ഥ എന്തായിരിക്കും;ആ മാസം പട്ടിണി'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 25th October 2023, 4:29 pm

തനിക്ക് വന്ന പ്രാങ്ക് കോളിനെക്കുറിച്ച് സംസാരിക്കുകയാണ് നടി മാലാ പാർവതി. 777 ചാർളി സിനിമയിൽ അഭിനയിക്കണമെന്ന് പറഞ്ഞിട്ടാണ് വിളിച്ചതെന്നും അവർ തന്നോട് ബജറ്റ് വരെ പറഞ്ഞിരുന്നെന്നും മാലാ പാർവതി പറയുന്നുണ്ട്.

എന്തോ പന്തികേട് തോന്നിയിട്ട് തന്റെ സുഹൃത്തിനെ വിളിച്ച് സിനിമയുടെ സംവിധായകനെ വിളിച്ചപ്പോഴാണ് അങ്ങനെയൊരു സംഭവമേ നടന്നിട്ടില്ലായെന്ന് തനിക്ക് മനസിലായതെന്നും താരം കൂട്ടിച്ചേർത്തു. താൻ അന്ന് ഡേറ്റ് ലോക്ക് ചെയ്ത് വെച്ചിരുന്നെങ്കിൽ ആ മാസം പട്ടിണിയായി പോയേനേയെന്നും മാലാ പാർവതി പറഞ്ഞു. ജിഞ്ചർ മീഡിയ എന്റർടൈൻമെന്റിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

‘777 ചാർലി സിനിമയിൽ 19 ദിവസം അഭിനയിക്കണം 22 ദിവസം അഭിനയിക്കണമെന്നൊക്കെ പറഞ്ഞിട്ട് ഒരു കോൾ വന്നു. അഭിനയിക്കാനുള്ള ബജറ്റ് വരെ പറയുകയാണ്. എനിക്ക് എന്തോ ഒരു പന്തികേട്, എവിടെയോ ഒന്നും മണത്തു. ഞാനെന്റെ ഒരു കോമൺ ഫ്രണ്ടിനെ വിളിച്ചു. എനിക്ക് 777 ചാർലിയുടെ ഡയറക്ടറിനെ അറിയില്ല. സൗണ്ട് മിക്സ് ചെയ്തത് ചെന്നൈയിലാണ് ഞാൻ അദ്ദേഹത്തിനെ വിളിച്ചു.


ഒരു കോൾ ഇങ്ങനെ വന്നുകൊണ്ടിരിക്കുന്നു ഇത് ഒറിജിനൽ ആണോ എന്ന് എനിക്കൊരു സംശയം തോന്നുന്നു, ഒന്ന് വിളിച്ചു ചോദിക്കാമോ എന്ന് ചോദിച്ചു. വിളിച്ചപ്പോൾ അങ്ങനെയൊരു സംഭവമേ ഇല്ല.

ഡയറക്ടർ സ്ട്രെസ്സ്ഡ് ആയിട്ട് ആരാണ് അതെന്നൊക്കെ ചോദിച്ചപ്പോൾ ഞാൻ അയാളെ വിളിച്ചിട്ട് കോളിൽ മെർജ് ചെയ്യാം എന്ന് പറഞ്ഞു. മെർജ് ചെയ്തിട്ട് ഞാൻ ഇദ്ദേഹത്തിന് വിളിച്ചു. വിളിച്ചപ്പോൾ അയാൾ വീണ്ടും പറയുകയാണ് ‘777 ചാർളിയുടെ ഡയറക്ടറാണ്, സിനിമ നമ്മൾ തുടങ്ങാൻ പോവുകയാണ്’, പിന്നെ അയാൾ ഡേറ്റ് പറയുന്നു, ബജറ്റ് പറയുന്നു. അപ്പോൾ ശരിക്കുള്ള ഡയറക്റ്റർ അവിടുന്ന് പറയുന്നു ‘ഞാനാണ് 777ചാർലി ഡയറക്ടർ, ഞാൻ കേസ് കൊടുക്കും’ എന്ന് പറഞ്ഞപ്പോൾ അയാൾ ഫോൺ വെച്ചിട്ട് പോയി. എന്നെ പിന്നെ കോൺടാക്ട് ചെയ്തിട്ടില്ല.

പുള്ളി കേസ് ഒക്കെ കൊടുത്തു. ഞാനല്ല അദ്ദേഹം തന്നെ ഫേസ്ബുക്കിൽ എഴുതി ഇട്ടു. ഇങ്ങനെയുള്ള പ്രാങ്ക് കോൾസൊക്കെ എങ്ങനെ വിശ്വസിക്കും. ബജറ്റ് വരെ പറയുകയാണ്. നമ്മൾ ഡേറ്റ് ഒക്കെ ലോക്ക് ചെയ്തിരുന്നെങ്കിലുള്ള അവസ്ഥ എന്തായിരിക്കും. ആ മാസം പട്ടിണി ആയിരിക്കും,’ മാലാ പാർവതി പറയുന്നു.

അതേസമയം ഷറഫുദ്ദീന്‍, നിത്യ മേനോൻ കേന്ദ്ര കഥാപാത്രമായി അഭിനയിക്കുന്ന പുതിയ വെബ് സീരിസ് മാസ്റ്റര്‍ പീസ് റിലീസിന് ഒരുങ്ങുകയാണ്. സീരീസ് ഒക്ടോബര്‍ 25 മുതല്‍ ഹോട്സ്റ്റാറില്‍ സ്ട്രീമിങ് തുടങ്ങും. നിത്യ മേനോന്‍, രണ്‍ജി പണിക്കര്‍, അശോകന്‍, ശാന്തി കൃഷ്ണ, മാല പാര്‍വതി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളാകുന്നത്. ശ്രീജിത്ത് എന്‍. ആണ് സീരീസ് സംവിധാനം ചെയ്യുന്നത്. മാത്യൂ ജോര്‍ജ് ആണ് നിര്‍മാതാവ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, മറാത്തി തുടങ്ങിയ ഭാഷകളില്‍ സീരീസ് സ്ട്രീം ചെയ്യും. കോമഡി ഫാമിലി എന്റര്‍ടെയ്‌നറാകും മാസ്റ്റര്‍ പീസ്.

Content Highlight: Mala parvathy about the prank call she faced