ഇത് കറക്ട് ചേട്ടനായിരുന്നുവെന്ന് നസ്‌ലന്‍, കുറച്ച് കുറച്ചോയെന്ന് ശ്രീനാഥ് ഭാസി; ഹോമിന്റെ മേക്കിംഗ് വീഡിയോ പുറത്ത്
Home Movie
ഇത് കറക്ട് ചേട്ടനായിരുന്നുവെന്ന് നസ്‌ലന്‍, കുറച്ച് കുറച്ചോയെന്ന് ശ്രീനാഥ് ഭാസി; ഹോമിന്റെ മേക്കിംഗ് വീഡിയോ പുറത്ത്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 28th August 2021, 7:40 pm

കോഴിക്കോട്: സിനിമാ ആസ്വാദകര്‍ക്കിടയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയാണ് റോജിന്‍ തോമസിന്റെ സംവിധാനമികവില്‍ പുറത്തിറങ്ങിയ ‘ഹോം’. മലയാള സിനിമയിലെ ഏറ്റവും മികച്ച ഫീല്‍ ഗുഡ് മൂവികളില്‍ ഒന്ന് എന്ന നിലയിലേക്ക് ഹോം ആഘോഷിക്കപ്പെട്ടു കഴിഞ്ഞു.

ചിത്രത്തില്‍ എല്ലാവരുടെയും പ്രകടനങ്ങള്‍ കയ്യടികളോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. സിനിമയില്‍ ഒലിവര്‍ ട്വിസ്റ്റ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് തന്റെ കരിയര്‍ ബെസ്റ്റ് പെര്‍ഫോര്‍മെന്‍സിലൂടെ ഇന്ദ്രന്‍സ് ഒരിക്കല്‍ക്കൂടി ആരാധകരുടെ ഹൃദയത്തില്‍ സ്ഥാനമുറപ്പിച്ചത്.

ആഗസ്റ്റ് 19നായിരുന്നു ഹോം ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

മഞ്ജു പിള്ള, ശ്രീനാഥ് ഭാസി, വിജയ് ബാബു, നസ്‌ലന്‍, ശ്രീകാന്ത് മുരളി, കൈനകരി തങ്കരാജ്, ദീപ തോമസ്, ജോണി ആന്റണി എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തിയത്.

അതേസമയം ചിത്രത്തിന്റെ മേക്കിങ്ങും പെര്‍ഫോമന്‍സുകളും മികച്ച അഭിപ്രായം നേടിയപ്പോഴും അവതരിപ്പിച്ചിരിക്കുന്ന ചില ആശയങ്ങളോടുള്ള വിമര്‍ശനങ്ങളും ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Making of  HOME  Behind the Scenes  Amazon Original Movie