ഗ്ലോബല്‍ എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സിന്റെ തൃശൂര്‍ ഓഫീസ് ഉദ്ഘാടനം ചെയ്ത് മേജര്‍ രവി
DOOL PLUS
ഗ്ലോബല്‍ എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സിന്റെ തൃശൂര്‍ ഓഫീസ് ഉദ്ഘാടനം ചെയ്ത് മേജര്‍ രവി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st August 2025, 10:37 pm

തൃശൂര്‍: വിദേശ വിദ്യാഭ്യാസരംഗ കണ്‍സള്‍ട്ടന്റായ ഗ്ലോബല്‍ എഡ്യൂക്കേഷന്‍ കണ്‍സള്‍ട്ടന്‍സിന്റെ തൃശൂര്‍ ഓഫീസ് ഉദ്ഘാടനം ചെയ്ത് ബ്രാന്‍ഡ് അംബാസിഡര്‍ മേജര്‍ രവി. ഇന്നലെ (ഓഗസ്റ്റ് 20) രാവിലെ പത്ത് മണിയോടെയായിരുന്നു ഉദ്ഘാടനം.

മേജര്‍ രവിക്ക് പുറമെ ഗ്ലോബല്‍ എഡ്യൂക്കേഷന്റെ സ്ഥാപകനായ മനോജ് പി, ഓപ്പറേഷന്‍ ഹെഡ് സജു ജോസഫ്, കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ അസ്‌ലം എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

വിദേശ വിദ്യാഭ്യാസത്തിന്റെ പേരില്‍ നിരവധി പേര്‍ പറ്റിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഈ സമയത്ത്, വിവിധ രാജ്യങ്ങളിലുള്ള മികച്ച യൂണിവേഴ്‌സിറ്റികളിലെ ഏറ്റവും തൊഴില്‍ സാധ്യതയുള്ള കോഴ്സുകള്‍ മാത്രം പ്രൊമോട്ട് ചെയ്യുന്ന സ്ഥാപനമാണ് തങ്ങളുടേതെന്ന് ഗ്ലോബല്‍ എഡ്യൂക്കേഷന്‍ അവകാശപ്പെടുന്നു.

വിദേശ വിദ്യാഭ്യാസം സംബന്ധിച്ച് കൂടുതല്‍ വിദ്യാര്‍ത്ഥികളിലേക്ക് സത്യസന്ധമായ വിവരങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് തൃശൂര്‍ ഓഫീസ് ആരംഭിച്ചിരിക്കുന്നതെന്നും ഗ്ലോബല്‍ എഡ്യൂക്കേഷന്‍ പറയുന്നു,

Content Highlight: Major Ravi inaugurated Global Education Consultants’ Thrissur office