എഡിറ്റര്‍
എഡിറ്റര്‍
ചൈനയില്‍ വന്‍ഭൂകമ്പം; നൂറോളം പേര്‍ മരിച്ചതായി സംശയം
എഡിറ്റര്‍
Tuesday 8th August 2017 11:03pm

ബെയ്ജിങ്: ചൈനയില്‍ സിച്ചുവാന്‍ പ്രവിശ്യയില്‍ ഭൂകമ്പം. ഇന്നു വൈകുന്നേരമാണ് റിക്ടര്‍ സ്‌കെയിലില്‍ 6.5 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. നൂറോളം പേര്‍ മരിച്ചതായി സംശയമെന്ന് സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ അറിയിച്ചു.1,30000 വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ജുഷൈഗോ വിനോദ സഞ്ചാര മേഖലയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം.

യുഎസ് ജിയോളജിക്കല്‍ സര്‍വ്വേ 6.5 ആണ് രേഖപ്പെടുത്തിയതെങ്കില്‍ ചൈനയുടെ ഭൂകമ്പ പഠന കേന്ദ്രം 7 ആണ് തീവ്രത രേഖപ്പെടുത്തിയിരിക്കുന്നത്.

Advertisement