വിദേശ വനിതയിൽ ജനിച്ച വ്യക്തി എന്ന ബി.ജെ.പി എം.പിയുടെ പരാമർശത്തെ വിമർശിച്ച് മഹുവ മൊയ്ത്ര
national news
വിദേശ വനിതയിൽ ജനിച്ച വ്യക്തി എന്ന ബി.ജെ.പി എം.പിയുടെ പരാമർശത്തെ വിമർശിച്ച് മഹുവ മൊയ്ത്ര
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th March 2023, 8:04 pm

ന്യൂദൽഹി: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരെ ബി.ജെ.പി എം.പി സഞ്ജയ് ജയ്‌സ്വാളിന്റെ പരാമർശത്തെ വിമർശിച്ച് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര.“ഒരു വിദേശ വനിതയിൽ ജനിച്ച വ്യക്തി” എന്നായിരുന്നു ജയ്സ്വാൾ രാഹുൽ ​ഗാന്ധിയെ കുറിച്ച് പറഞ്ഞത്.

വിദേശ വനിതക്ക് ജനിച്ച ഒരു വ്യക്തിക്ക് ഒരിക്കലും ഒരു യഥാർത്ഥ രാജ്.സ്നേഹിയാകാൻ സാധിക്കില്ലെന്നായിരുന്നു ജയ്സ്വാളിന്റെ പരാമർശം. ഈ വാക്യം താൻ പറഞ്ഞതല്ലെന്നും 2000 വർഷം മുമ്പ് ചാണക്യൻ പറഞ്ഞതാണെന്നും ജയ്സ്വാൾ എൻ.ഡി.ടി.വിയോട് പറ‍ഞ്ഞിരുന്നു.

ഇതിന് പിന്നാലെയാണ് ബി.ജെ.പി വിമർശിച്ച് മഹുവ രം​ഗത്തെത്തിയത്. ഇത്തരം പരാമർശങ്ങൾ വ്യക്തമാക്കുന്നത് ശോചനീയമായ മനസ്ഥിതിയാണെന്നും ഇത്തരം പരാമർശങ്ങളെ ബി.ജെ.പി അനുകൂലിക്കുന്നതിൽ ദുഖമുണ്ടെന്നും മഹുവ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു മഹുവയുടെ പ്രതികരണം.

“വിദേശ വനിതയിൽ ജനിച്ച ഒരാൾക്ക് ഒരിക്കലും രാജ്യസ്‌നേഹിയാകാൻ കഴിയില്ലെന്ന് ബി.ജെ.പി എം.പി. ഇത് വളരെ അസുഖകരമായ പരാമർശമാണ്. നിരവധി തലങ്ങളിൽ വികൃതവുമാണ്.

വികൃത മനോഭാവമുള്ള കാവിക്കാർ അല്ലെങ്കിലും എല്ലായ്‌പ്പോഴും ഇത് ചിന്തിച്ചിരുന്നു, പക്ഷേ ഇത്തരം പരാമർശങ്ങളെ ബി.ജെപി നിയമവിധേയമാക്കുന്നത് കാണുമ്പോൾ സങ്കടമുണ്ട്. ഇത് മഹുവ രാഹുൽ ​ഗാന്ധിയെയോ, ഗോദി മീഡിയയെയോ പിന്തുണയ്ക്കുന്നതല്ല. മഹുവ മാന്യതയെ സംരക്ഷിക്കുന്നതാണ്,“ മഹുവ മൊയ്ത്ര ട്വിറ്ററിൽ കുറിച്ചു.

മുമ്പ് പ്ര​ഗ്യാ സിങ് താക്കൂറും രാഹുൽ ​ഗാന്ധിക്കെതിരെ സമാന രീതിയിലുള്ള പരാമർശവുമായി രം​ഗത്തെത്തിയിരുന്നു.

മോദി എന്ന പേരിനെ വിമർശിച്ചതിന് പിന്നാെ രജിസ്റ്റർ ചെയ്ത കേസിലാണ് രാഹുൽ ​ഗാന്ധിയെ സൂറത് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. ഇതിന് പിന്നാലെ രാഹുൽ ​ഗാന്ധിയുടെ ലോക്സഭാം​ഗത്വം റദ്ദാക്കുകയായിരുന്നു. 2019ലായിരുന്നു കേസിനാസ്പദമായ സംഭവം. ഇതിന് പിന്നാലെ തു​ഗ്ലക് ലെയ്നിലുള്ള വസതി ഒഴിയണമെന്നും കേന്ദ്രം രാഹുൽ ​ഗാന്ധിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

2005 മുതൽ തു​ഗ്ലക് ലെയ്നിലെ വസതിയിലായിരുന്നു രാഹുൽ താമസിച്ചിരുന്നത്. ഉത്തരവ് സ്വീകരിക്കുന്നുവെന്നും ഒഴിയാൻ തയ്യാറാണെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

Content Highlight: Mahua  Moitra slams BJP MP for derogatory remarks against Rahul Gandhi and Priyanka