മുസ്‌ലിങ്ങള്‍ ഉള്ളതു കൊണ്ടാണ് നിങ്ങള്‍ ഹിന്ദു ആയിരിക്കുന്നത് അല്ലെങ്കില്‍ ബ്രാഹ്മണനും ദളിതനുമായിരിക്കുമെന്ന് മഹുവ മൊയ്ത്ര
national news
മുസ്‌ലിങ്ങള്‍ ഉള്ളതു കൊണ്ടാണ് നിങ്ങള്‍ ഹിന്ദു ആയിരിക്കുന്നത് അല്ലെങ്കില്‍ ബ്രാഹ്മണനും ദളിതനുമായിരിക്കുമെന്ന് മഹുവ മൊയ്ത്ര
ന്യൂസ് ഡെസ്‌ക്
Saturday, 29th February 2020, 10:03 pm

കൊല്‍ക്കത്ത: രാജ്യത്ത് മതന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണത്തില്‍ പ്രതികരണവുമായി ബംഗാള്‍ എം.പി മഹുവ മൊയ്ത്ര. മുസ്‌ലിങ്ങള്‍ ഉള്ളതു കൊണ്ടാണ് നിങ്ങള്‍ ഹിന്ദുക്കള്‍ ആയിരിക്കുന്നതെന്നും. ഇവിടെ മുസ്‌ലിങ്ങള്‍ ഇല്ലെങ്കില്‍ നിങ്ങള്‍ ഹിന്ദുക്കള്‍ അല്ല പകരം ബ്രാഹ്മണരും, ക്ഷത്രിയരും, വൈശ്യരും ശൂദ്രരും, ദളിതരുമായിരിക്കുമെന്നാണ് മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പാര്‍ലമെന്റിനകത്ത് സംഘ്പരിവാറിനും കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കുമെതിരെ ശക്തമായ പ്രതികരിച്ച് മഹുവ നേരത്തെയും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ദല്‍ഹി കത്തമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നോക്കി നില്‍ക്കുകയാണെന്ന് നേരത്തെ മഹുവ വിമര്‍ശിച്ചിരുന്നു. മോദിക്കും അതിമത്ഷാക്കും ഈ ഇതില്‍ നിന്നും ഒളിച്ചോടാനാകില്ലെന്നും എം.പി പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വിദ്വേഷ പ്രസ്താവന നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കാത്ത പൊലിസ് നടപടിയെന്നും അവര്‍ ചോദ്യം ചെയ്തിരുന്നു. ഒരുപാട് പേര്‍ മരിച്ചു വീണിട്ടും എന്തു കൊണ്ടാണ് ബി.ജെ.പി നേതാക്കള്‍ക്കെതിരെ കൊലപാതകത്തിനും രാജ്യദ്രോഹക്കുറ്റത്തിനും കേസെടുക്കാത്തതെന്നായിരുന്നു മഹുവ മൊയ്ത്രയുടെ ചോദ്യം.