'മാഹിത്തെ പെമ്പിള്ളാരെ കണ്ട്ക്കാ' ആഷിഖ് അബുവിന്റെ സിനിമയാവുന്നു
Movie Day
'മാഹിത്തെ പെമ്പിള്ളാരെ കണ്ട്ക്കാ' ആഷിഖ് അബുവിന്റെ സിനിമയാവുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 1st March 2014, 6:12 pm

മാഹിത്തെ പെമ്പിള്ളാരെ കണ്ട്ക്കാ ഓഡിയോ കേള്‍ക്കാം

[share]

[]വാട്‌സ്ആപ് വഴി യുവാക്കള്‍ക്കിടയില്‍ ആഘോഷമായി മാറിയ “മാഹിത്തെ പെമ്പിള്ളാരെ കണ്ട്ക്കാ” എന്ന പാട്ട് ആഷിഖ് അബുവിന്റെ സിനിമയാവുന്നു.

ഈ പാട്ടിനെ അടിസ്ഥാനപ്പെടുത്തിയാണ് തന്റെ അടുത്ത ചിത്രമെന്ന് ആഷിഖ് അബു ഫെയ്‌സ്ബുക്കിലൂടെയാണ് അറിയിച്ചത്.

ചിത്രത്തില്‍ നായികയായി റീമ കല്ലിങ്കലാണ് വേഷമിടുന്നത്. റീമയെ കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ടാവുമെന്നാണ് സൂചന.

വേണുഗോപാല്‍ രാമചന്ദ്രന്‍ നായരാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്. ബിജിബാലിന്റേതായിരിയ്ക്കും സംഗീതം.

“മാഹിത്തെ പെമ്പിള്ളേരെ കണ്ട്ക്കാ” എന്നതിന്റെ ചുവട്ടില്‍ ഒരു ആഷിഖ് അബു ചിത്രമെന്നെഴുതിയ പോസ്റ്റര്‍ റീമയും ഫെയ്‌സ്ബുക്കിലിട്ടിട്ടുണ്ട്.

ഇതിനും വമ്പന്‍ ലൈക്കാണ് കിട്ടിക്കൊണ്ടിരിയ്ക്കുന്നത്. സാധാരണക്കാരുടെ ജീവിതവും പാട്ടും ആഘോഷവുമെല്ലാം തന്റെ സിനിമകളില്‍ മനോഹരമായി ഉള്‍ക്കൊള്ളിയ്ക്കുവാന്‍ ആഷിഖിനുള്ള കഴിവ് “സാള്‍ട്ട് ആന്‍ഡ് പെപ്പര്‍” മുതല്‍ മലയാളികള്‍ കണ്ടതാണ്.

അതേ ആത്മവിശ്വാസത്തിലാണ് ഇപ്പോള്‍ ആഷിഖ് ആരാധകര്‍. മാഹിത്തെ പെമ്പിള്ളാരെ കാണാനും വിജയിപ്പിയ്ക്കാനും ആവേശത്തോടെ ഇവര്‍ കാത്തിരിയ്ക്കുകയാണെന്നാണ് ഈ വരവേല്‍പ് സൂചിപ്പിയ്ക്കുന്നതും.