എഡിറ്റര്‍
എഡിറ്റര്‍
മഹീന്ദ്ര ഇ.ടു.ഒ ഈ മാസം വിപണിയിലെത്തും
എഡിറ്റര്‍
Friday 8th March 2013 4:45pm

മുംബൈ: വൈദ്യുതി കാറായ മഹീന്ദ്ര ഇ.ടു. ഒ ഈ മാസം വിണിയിലെത്തും. 48 വോള്‍ട്ട് ലിഥിയം അയോണ്‍ ബാറ്ററികളാണ് ഇതില്‍ ഉപയോഗിക്കുന്നത്.

Ads By Google

ഇത് ഓരോ തവണ ചാര്‍ജ് ചെയ്യുമ്പോഴും 100 കിലോമീറ്റര്‍ പിന്നിടാന്‍ ശേഷിയുണ്ടെന്ന് കമ്പനി പറയുന്നു. ഇത് കൂടാതെ സൗരോര്‍ജത്തില്‍ നിന്നും ബാറ്ററി ചാര്‍ജ് ചെയ്യാനുള്ള സംവിധാനവും കമ്പനി ഒരുക്കിയിട്ടുണ്ട്.

ബാംഗ്ലൂരില്‍ മഹീന്ദ്ര പുതുതായി സ്ഥാപിച്ച ഫാക്ടറിയില്‍ നിന്നാണ് മഹീന്ദ്ര നിര്‍മ്മിച്ചത്.

മഹീന്ദ്ര ഇ.ടു.ഒവിന്റെ വില 5.50 ലക്ഷം  മുതല്‍ 6 ലക്ഷം വരെയാണ്. എന്നാല്‍ മലിനീകരണ വിമുക്തമായ വാഹനമായതിനാല്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആനുകൂല്യങ്ങള്‍ നല്‍കിയാല്‍ വില കുറച്ചേക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

മഹീന്ദ്ര ഇ.ടു.ഒക്ക് ഉപഭോക്താക്കളില്‍ നിന്ന് കിട്ടുന്ന പ്രതികരണമനുസരിച്ച് വൈദ്യുത കാര്‍ നിര്‍മ്മാണത്തില്‍ മഹീന്ദ്രയുടെ മറ്റ് ബ്രാന്‍ഡിലെ വാഹനങ്ങളേക്കൂടി ഉള്‍പ്പെടുത്തുമെന്ന് കമ്പനി പറയുന്നു.

Advertisement